പൂച്ചാക്കല്‍: രണ്ടുമാസം മുന്‍പ് തെരുവ് നായയുടെ കടിയേറ്റ പാണാവള്ളി പഞ്ചായത്ത് 15-ാം വാര്‍ഡ് വട്ടത്തറ ബാബുവിന്റെ വീട്ടിലെ ആടിനാണ് പേവിഷബാധയേറ്റത്. വെള്ളിയാഴ്ച പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് പാണാവള്ളി മൃഗഡോക്‌റെ വിവരം അറിയിച്ചെങ്കിലും ഡോക്ടര്‍ ഇന്നലെയാണ് എത്തിയത്. ഡോക്ടറെത്തിയപ്പോള്‍ പേവിഷബാധയുടെ ലക്ഷണം കാണിച്ചതോടെയാണ് ഡോക്ടര്‍ കുത്തിവെച്ച് കൊന്നത്.
















