വടശ്ശേരിക്കര: ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചതോടെ അയ്യപ്പന്മാരുടെ പ്രധാന ഇടത്താവളംകൂടിയായ വടശ്ശേരിക്കരയിലെ പൊതുകക്കൂസും കുളിമുറിയും പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി ഇത് താഴിട്ടുപൂട്ടിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തേക്ക് സുലഭ ഇന്റര്‍നാഷണല്‍ സോഷ്യല്‍ സര്‍വ്വീസ് ഓര്ഗനൈസേഷന് കരാറെടുത്ത് നടത്തിവന്നിരുന്നതാണിത്. എന്നാല്‍ കരാര്‍ കാലാവധി അവസാനിച്ചിട്ടും പുതിയ ആളേ കണ്ടെത്താന്‍ അധികൃതര്‍ ശ്രമിച്ചിരുന്നില്ല. വടശ്ശേരിക്കരയിലെ ടാക്സി ഡ്രൈവര്‍മാരാണ് ഇപ്പോള്‍ ഇത് വൃത്തിയാക്കിക്കൊണ്ടിരുന്നത്. ഇവര്‍തന്നെയാണ് ജല അതോറിറ്റിക്കുള്ള പണവും അടയ്ക്കുന്നത്. നാളുകളായി പണം അടയ്ക്കാത്തതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. തീര്‍ത്ഥാടനക്കാലത്ത് അയ്യപ്പന്മാര്ക്ക് പരമാവധി സൗകര്യങ്ങളൊരുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വടശ്ശേരിക്കര പഞ്ചായത്തിന്റെ ഈ നടപടി. വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാരും ഇതിനാല്‍ ഏറെ ബുദ്ധിമുട്ടുന്നു. ലേലം നടത്തി പുതിയ നടത്തിപ്പുകാരെ ഏല്‍പ്പിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. അടിയന്തിരമായി കംഫര്‍ട്ട് സ്റ്റേഷന് തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഹൈന്ദവ സംഘടനകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: