ആലപ്പുഴ: കമ്യൂണിസ്റ്റു മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നിരന്തരമായി ഹിന്ദു സമുദായങ്ങളെയും ഹിന്ദു ആരാധനാ ബിംബങ്ങളെയും അപമാനിക്കുകയും ഹിന്ദു സംസ്‌കാരത്തെ ഭിന്നിപ്പിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നതില്‍ ഹിന്ദുഐക്യവേദി ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായി നടക്കുന്ന ഹിന്ദു അവഹേളനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലുള്ള സെക്യുലര്‍ മാര്‍ച്ച് എന്ന പേരില്‍ ഹനുമാന്‍ സ്വാമിയെ തോക്കുധരിപ്പിച്ച നടപടി. സമൂഹത്തിന്റെ ഉള്ളില്‍ വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമാക്കിയുള്ളതാണ് പ്രദര്‍ശിപ്പിച്ച നിശ്ചലദൃശ്യത്തിലെ മൃതപ്രായരായ മുസ്ലീം സഹോദരന്മാരെയും ഹിറ്റലര്‍ക്ക് പൂജചെയ്യുന്ന വെള്ളാപ്പള്ളിനടേശനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കഥാപാത്രങ്ങളായി അവതരിപ്പിച്ച ദൃശ്യമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി ആരോപിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ശ്രീധരന്‍, ജനറല്‍ സെക്രട്ടറിമാരായ സി.എന്‍. ജിനു, വിനോദ് ഉമ്പര്‍നാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















