തിരുവനന്തപുരം: സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമായി ഹൗസ് സര്ജന്മാര്ക്കു പരിശീലന കാലയളവില്‍ സ്റ്റൈപെന്‍ഡ് നല്‍കാത്ത സ്വാശ്രയ കോളേജ് മാനേജുമെന്റിനെതിരെ സമരം ശക്തമാകുന്നു. വട്ടപ്പാറ പിഎംഎസ് ദന്തല്‍ കോളേജിലെ രണ്ടുബാച്ചുകളിലെ 67 ഹൗസ് സര്ജന്മാരാണ് കഴിഞ്ഞ അഞ്ചുദിവസമായി കോളേജിന്റെ പ്രവേശനകവാടത്തില്‍ സമരം ചെയ്യുന്നത്. നിര്‍ബന്ധിത ഹൗസ് സര്‍ജന്‍സിക്ക് സമാന സ്വാശ്രയ കോളേജുകള്‍ നല്കുന്ന സ്റ്റൈപ്പന്ഡെങ്കിലും തങ്ങള്‍ക്ക് നല്‍കണമെന്നതാണു ഇവരുടെ ആവശ്യം.
കേരള സര്‍വകലാശാലയുടെയും കേരള ആരോഗ്യസര്‍വകലാശാലയുടെയും നിയമപ്രകാരം നാലരവര്‍ഷത്തെ ബി.ഡി.എസ് കോഴ്സിനൊപ്പം ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പു നിര്‍ബന്ധമാണ്. ഈ കാലയളവില്‍ മാസംതോറും നിശ്ചിത തുക(സര്‍ക്കാര്‍ കോളേജുകള്‍ നല്കുന്നത്ര) സ്റ്റൈപ്പന്‍ഡായി നല്‍കേണ്ടതാണ്. എന്നാല്‍ പി.എം.എസ് മാനേജ്മെന്റ് നയാപൈസ നല്കാന് തയ്യാറായിട്ടില്ല. മാത്രമല്ല, രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലുവരെ ഹൗസ് സര്ജന്മാരെ പണിയെടുപ്പിക്കുന്നതായും പരാതിയുണ്ട്.
സര്‍ക്കാര്‍ കോളേജുകളില്‍ മാസം 20,000 രൂപയാണ് നിലവില്‍ സ്റ്റൈപ്പന്‍ഡ്. പിഎംഎസ് ഒഴികെയുള്ള സ്വാശ്രയ കോളേജുകള്‍ കുറഞ്ഞത് നാലായിരം രൂപവരെ പരിശീലന കാലയളവില്‍ നല്‍കുന്നുണ്ട്. എന്നാല്‍ പിഎംഎസ് മാനേജ്മെന്റ് മാത്രം ഒരു രൂപ പോലും നല്‍കില്ലെന്ന് പിടിവാശി യിലാണ്.
ഇതിനെതിരെയാണ് കഴിഞ്ഞ ജനുവരിയില്‍ ഹൗസ് സര്‍ജന്‍സി ആരംഭിച്ച കേരളയൂണിവേഴ്സിറ്റി ബാച്ചും മാര്‍ച്ചില്‍ ഹൗസ് സര്‍ജന്‍സി ആരംഭിച്ച കുഹാസ് ബാച്ചും ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയത്. എന്നാല്‍ അഞ്ചുദിവസമായി കോളേജിനു മുന്നില്‍ സമരം നടത്തുന്ന ഇവരെ കാണാനോ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനോ മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. മാനേജ്മെന്റിന്റെ ദുര്‍വാശിക്കെതിരേ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. പരിശീലനകാലയളവില്‍ സ്റ്റൈപ്പന്‍ഡ് തരാത്ത പി.എം.എസ് മാനേജ്മെന്റിനെതിരേ 2009ലെ ബാച്ച് ഹൈക്കോടതിയില്‍ പരാതി നല്കി. ഈ കേസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി വിധി വന്നു. ഈ ഡിസംബര്‍ ആറിനകം അന്നത്തെ ഗവണ്മെന്റ് കോളേജിലെ സ്റ്റൈപ്പന്‍ഡ് തുകയ്ക്കനുസരിച്ച് പിഎംഎസ് ദന്തല്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റൈപ്പന്‍ഡ് വിതരണം ചെയ്യണമെന്നാണ് കോടതി നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: