മല്ലപ്പള്ളി: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെല്ല്ാം പുതിയ ഭരണസമിതിക്ക് സാക്ഷ്യം വഹിച്ചപ്പോള്‍ ആനിക്കാടിന ്ഇനി 9 ദിവസങ്ങള്കാത്തിരിക്കണം.
ഡീലിമിറ്റേഷന്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് ഉണ്ടായിരുന്നതിനാല്‍ ഒരുമാസം വൈകിയാണ് 2000ല്‍ ആനിക്കാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. ഈ കാലവ്യത്യാസം തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളെയും ബാധിച്ചു.അന്നുമുതല്‍ ഇങ്ങോട്ട് ജില്ലയിലെ മറ്റ് എല്ലാതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രസിഡന്റ് വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോഴും ആനിക്കാട്ട് കാലതാമസമെടുക്കും.
ആനിക്കാട്ട് തിരഞ്ഞെടുക്കപ്പെട്ട 13 അംഗങ്ങള്‍ നവംബര്‍ 30ന് സത്യപ്രതിജ്ഞ ചെയ്യും. ഡിസംബര്‍ രണ്ടാംവാരമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.പതിമൂന്ന് സീ്റ്റുകളുള്ള പഞ്ചായത്തില്‍ ഏഴുസീറ്റില്‍ യൂഡിഎഫും നാല് സീറ്റില്‍ എല്‍ഡിഎഫും രണ്ട് സീറ്റില്‍ ബിജെപിയും ജയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: