തിരുവല്ല: ഇരവിപേരൂരില്‍ ഗീതാകുമാരി അദ്ധ്യക്ഷസ്ഥാനത്തേക്കെത്തിയതില് സിപിഎമ്മിലെഒരുവിഭാഗം പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം.,കുരുമല,തേളൂര്‍മല, നന്നൂര്‍, ഇഞ്ചേലിത്തടം എന്നീ ബ്രാഞ്ചിലെ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇതു സബന്ധിച്ച അമര്‍ഷം ഏരിയാകമ്മിറ്റിയെ രേഖാമൂലം അറിയിച്ചത്. പാര്‍ട്ടിയിലെ ചില തല്പര കക്ഷികളുടെ താല്പര്യപ്രകാര്യപ്രകാരമാണ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും തുടര്‍ന്ന് പ്രസിഡന്റ് ,വൈസ്പ്രസിഡന്റ് സ്ഥാനവും നിശ്ചയിച്ചതെന്നും ബ്രാഞ്ച് കമ്മിറ്റികള്‍ നല്കിയ കുറിപ്പില്‍ പറയുന്നു.ഇതു സബന്ധിച്ച എതിര്‍പ്പ് മൂലം പ്രവര്‍ത്തകര്‍ സംഘടനാ പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നും മുന്നറിയിപ്പുണ്ട്.ഗ്രാമപ്പഞ്ചായത്തില്‍ സി.പി.എമ്മില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിപ്പിക്കാന്‍ ഗീതയെ തീരുമാനിച്ചതില്‍ തുടക്കത്തില്‍ തന്നെ ചിലപ്രവര്ത്തകര്ക്ക് എതിര്‍പ്പുണ്ടായിരുന്നു.ഇതു സംബന്ധിച്ച് പ്രതിഷേധവും ബ്രാഞ്ച് കമ്മിറ്റിയേയും ഏരിയകമ്മറ്റിയേയും ബ്രാഞ്ച് ഭാരവാഹികള്‍ അറിയിച്ചിരുന്നു.പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി പ്രവര്ത്തിച്ചുവെരുന്ന അനസൂയ ദേവിക്ക് സീറ്റ് നല്‍കണമെന്നായിരുന്നു ഭൂരിഭാഗം പ്രവര്‍ത്തകരുടെയും ആവശ്യം.എന്നാല്‍ അവസാന ദിവസങ്ങളില്‍ ഏരിയാകമ്മിറ്റിയിലെ ചില നേതാക്കളുടെ ഒത്താശ പ്രകാരമാണ പാര്‍ട്ടി അംഗത്വം പോലുമില്ലാത്ത് ഗീതാകുമാരി അദ്ധ്യക്ഷസ്ഥാനത്തേക്ക് തീരുമാനിച്ചത്പാര്ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പ്രസന്നപ്പിള്ള ബിജെപിയുടെ 8ാം വാര്‍ഡില്‍ ബിന്ദു കെ നായരോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ സമ്മേളന കാലങ്ങളില്‍ തന്നെ പ്രദേശത്തെ വിഭാഗീയ പ്രസ്നങ്ങള്‍ മറനീക്കി പുറത്തുവന്നിരുന്നു.ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തല് ആകെയുള്ള 7 സീറ്റില്‍ എല്‍.ഡി.എഫിന് 11 സീറ്റ് ലഭിച്ചാണ് അധികാരം വീണ്ടും ലഭിച്ചത്.കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ഗീതാകുമാരി അധ്യക്ഷയായും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എന്‍.രാജീവ് വൈസ് പ്രസിഡന്റായും തിരഞ്ഞെടു്കപ്പെട്ടിരുന്നു.താഴേക്കിടയിലെ പ്രവര്‍ത്തകരുടെ വികാരത്തെ മാനിക്കാതെ ഏരിയാകമ്മറ്റി എടുത്ത തീരുമാനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ തന്നെ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: