കല്‍പ്പറ്റ: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പൂങ്കാവനത്തിന്റെയും തീര്‍ത്ഥയാത്രാ പാതയിലെയും പമ്പാനദിയുടെയും പരിശുദ്ധി കാത്തു സൂക്ഷിക്കാനുള്ള പദ്ധതിയായ പുണ്യം-പൂങ്കാവനത്തിന്റെ് ജില്ലാ സമിതി രൂപീകരിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശബരിമല തീര്‍ത്ഥ യാത്രയിലുണ്ടാവുന്ന പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന് ഹൈക്കോടതി നിര്‍ദേശാനുസരണം സംസ്ഥാനത്ത് നടപ്പിലാക്കിയതാണ് പുണ്യം-പൂങ്കാവനം പദ്ധതി. ഒരു വര്‍ഷം 150 ലക്ഷത്തിലധികം പേരാണ് ശബരിമലയിലെത്തുന്നത്. അവര്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റികുകള്‍ ശബരിമലയിലെ മാലിന്യമുഖരിതമാക്കുന്നു. മലിനീകരണം നിയന്ത്രിക്കുവാന്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ ശ്രമിക്കണം.
സ്വാമി അക്ഷയാമൃത ചൈതന്യ, എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്, അനന്തകൃഷ്ണന് ഗൗഡര്‍, അഡ്വ. ചാത്തുക്കുട്ടി, പള്ളിയറ രാമന് എന്നിവരാണ് സമിതിയുടെ രക്ഷാധികാരിമാര്‍. ഉപദേശസമിതിയുടെ ഭാരവാഹികള്‍ കെ.ആര്. ജയരാജ് (പ്രസിഡന്റ്), സന്തോഷ് സൂര്യ (വൈസ് പ്രസിഡന്റ്), കെ.പി. ഗോവിന്ദന്‍കുട്ടി (ജന. സെക്രട്ടറി), മോഹനന് (ട്രഷറര്‍), പി.ആര്. തൃദീപ് കുമാര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി) തുടങ്ങിയവരാണ്.
പുണ്യം-പൂങ്കാവനം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഗുരുസ്വാമി സംഗമം ആചാരാനുഷ്ഠാന ശിബിരം, ഇടത്താവള നിര്‍മ്മാണം, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനം, പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണം, കാവുസംരക്ഷണം, ഔഷധസസ്യ വിതരണം, പരിസര ശുചിത്വ ബോധവല്‍ക്കരണ സെമിനാര്‍ എന്നിവ സംഘടിപ്പിക്കും. ഇതിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കുവാന്‍ ഇന്ന് ഉച്ചക്ക് 2.30ന് പനമരം വിജയ അക്കാദമിയില്‍ യോഗം നടക്കും. ജനറല്‍ സെക്രട്ടറി കെ.പി. ഗോവിന്ദന്‍കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.ആര്. തൃദീപ് കുമാര്‍, ജോ. സെക്രട്ടറി എ.ഡി. പ്രവീണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: