കൊച്ചി: ടൈംസ് പ്രോയുടെ കൊച്ചിയിലെ പ്രഥമ പഠന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ബാങ്കിംഗ്, സാമ്പത്തിക മേഖലയില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ആറുമാസത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിംഗ് മാനേജ്മെന്റ് (പിജിഡിബിഎം) കോഴ്സാണ് ഇവിടെ നടത്തുന്നത്.
മികച്ച ലൈബ്രറി, ദ്വിവത്സര എംബിഎ കോഴ്സ്, രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതിനുമുമ്പുതന്നെ പ്ലേയ്സ്മെന്റ് അവസരങ്ങള്‍ തുടങ്ങിയവ പ്രത്യേകതകളാണെന്ന് ടൈംസ് പ്രോ സീനിയര്‍ വൈസ് പ്രസിഡന്റ് രാജേഷ് കാച്ചറൂ അവകാശപ്പെട്ടു. പ്രൊഫഷണല്‍ പരിസ്ഥിതിയിലൂടെ, ടൈംസ് പ്രോ നല്‍കുന്നത് മികവുറ്റ ബാങ്കിംഗ്, സാമ്പത്തിക കോഴ്സുകള്‍ ആണെന്ന് കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജെ ലത അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: