കൊച്ചി: 4ജി സാങ്കേതികവിദ്യയിലുള്ള നെറ്റ്വര്ക്കില് ഉപയോഗിക്കാവുന്ന ആന്‍ഡി സ്പ്രിന്റര്‍ സ്മാര്‍ട്ട്ഫോണ്‍ ഐബോള്‍ പുറത്തിറക്കി. ടിഡിഡി, എഫ്ഡിഡി എന്നീ സാങ്കേതികവിദ്യകള്‍ക്കും ഇന്ത്യയില്‍ ലഭ്യമായ ബി3, ബി8, ബി40 എന്നിവക്കും അനുരൂപമാണ് പുതിയ സ്മാര്‍ട്ട്ഫോണ്‍.
അഞ്ചിഞ്ച് വലിപ്പമുള്ള ഐപിഎസ് സ്ക്രീന്‍, ക്വാഡ് കോര്‍ കോര്‍ട്ടക്സ് എ53, 64 ബിറ്റ് പ്രോസസര്‍, മാലി ഗ്രാഫിക് കോര്‍ എന്നിവയും 1ജിബി റാമും 8 ജിബി സ്റ്റോറേജുമാണ് പുതിയ ഫോണിനുള്ളത്. മികച്ച ചിത്രങ്ങള്‍ക്കായി മിറാവിഷന് സാങ്കേതികവിദ്യയുണ്ട്. വൈന്‍, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് സ്പ്രിന്റര്‍ വിപണിയിലെത്തുന്നത്. 7999 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: