ഇരിട്ടി: രേഖകളില്ലാതെ കര്‍ണാടകയില്‍ നിന്നും ബസില്‍ കടത്തികൊണ്ടുവരികയായിരുന്ന 35 ലക്ഷം രൂപ പിടികൂടി. പണം കൊണ്ടുവന്ന ഒഞ്ചിയം സ്വദേശിയായ നാസറി(45)നെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു പുലര്‍ച്ചെ നാലിന് കര്‍ണാടകയില്‍ നിന്നും വരുന്ന ബസ് പരിശോധിക്കുമ്പോഴാണ് ബംഗളുരുവില്‍ താമസിക്കുന്ന നാസറിനെ പണവുമായി പിടികൂടുന്നത്. ഇരിട്ടി വനിതാ എസ്ഐ എന്‍.പി. ബ്രജീത്തയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
സ്കൂള്‍ ബാഗില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകളായാണ് പണം ഉണ്ടായിരുന്നത്. ഇത് കുഴല്‍ പണമാണെന്ന് സംശയമുള്ളതിനാല്‍ അറസ്റ്റിലായ നാസറിനെ ഇരിട്ടി ഡിവൈഎസ്പി പി. സുകുമാരന്‍, സിഐ വി.വി മനോജ് എന്നിവര്‍ ചോദ്യം വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: