കോഴഞ്ചേരി: പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് മോഷണം. ചെറുകോല്‍ ഏറാട്ട് തങ്കപ്പന്‍നായരുടെ വീടാണ് മോഷ്ടാക്കള്‍ കുത്തിതുറന്ന് സാധനങ്ങള്‍ മോഷ്ടിച്ചത്.
തങ്കപ്പന്‍നായരും ഭാര്യയും മുംബൈയില്‍ മകളുടെ ശസ്ത്രക്രിയയ്ക്കായി പോയിരിക്കുകയായിരുന്നു. ഒപ്പം താമസിക്കുന്ന മകനും മകളും സ്വകാര്യ കമ്പനിയില്‍ ജോലിക്കാരാണ്. ചൊവ്വാഴ്ച ജോലികഴിഞ്ഞ് സന്ധ്യയോടെ ഇവര്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. 5 പവന് സ്വര്‍ണം, 3 മൊബൈല്‍ഫോണ്‍, 10,000 രൂപ എന്നിവ നഷ്ടപ്പെട്ടതായി ആറന്മുള പോലീസില്‍ പരാതി നല്കി. വിരലടയാള വിദഗ്ധര്‍ ബുധനാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: