കല്‍പ്പറ്റ:ജില്ലയിലെ 23 പഞ്ചായത്തുകളില്‍ പതിനാറെണ്ണം എല്‍ഡിഎഫും ഏഴെണ്ണം യുഡിഫും ഭരിക്കും . ജില്ലാ പഞ്ചായത്ത് യുഡിഎഫും നാല് ബ്ലോക്കുകളില്‍ മൂന്നെണ്ണം യുഡിഎഫും ഒരെണ്ണം എല്‍ഡിഎഫും മൂന്ന് നഗരസഭകളില്‍ രണ്ടെണ്ണം എല്‍ഡിഎഫും ഒരെണ്ണം യുഡിഎഫും ഭരിക്കും.
തിരുനെല്ലി, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ, വൈത്തിരി, മുട്ടില്‍, തരിയോട്, നെന്മേനി, നൂല്‍പ്പുഴ, പൂതാടി, പുല്‍പ്പള്ളി, മീനങ്ങാടി, മേപ്പാടി, പൊഴുതന പഞ്ചായത്തുകളാണ് എല്‍ഡിഎഫ് ഭരിക്കുക. വെള്ളമുണ്ട, മുള്ളന്‍കൊല്ലി, , അമ്പലവയല്‍, മൂപ്പൈനാട്, എടവക, പനമരം, കണിയാമ്പറ്റ എന്നീ പഞ്ചായത്തുകള്‍ യുഡിഎഫ് ഭരിക്കും. ജില്ലാ പഞ്ചായത്തും , കല്‍പ്പറ്റ, മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തുകളും യുഡിഎഫ് ഭരിക്കും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫിന്റെ കൈകളിലാണ്. നഗരസഭകളില്‍ കല്‍പ്പറ്റയില്‍ യുഡിഎഫും ബത്തേരി, മാനന്തവാടി എന്നിവടങ്ങളില്‍ എല്‍ഡിഎഫും ഭരണം കയ്യാളും. വോട്ടണ്ണല്‍ കഴിഞ്ഞപ്പോള്‍ പന്ത്രണ്ടിടത്ത് എല്‍ഡിഎഫും എട്ടിടത്ത് യുഡിഎഫുമാണ് വിജയിച്ചത്. വൈത്തിരി, വെങ്ങപ്പള്ളി, മുട്ടില്‍ എന്നിവടങ്ങളില്‍ സമാസമമായിരുന്നു മുന്നണികള്‍. ഇതില്‍ വെങ്ങപ്പള്ളിയില്‍ ബിജെപിയും മുട്ടിലില്‍ കോണ്‍ഗ്രസ് വിമതനുമായിരുന്നു നിര്‍ണ്ണായകമായി നിന്നത്. വെങ്ങപ്പള്ളിയില്‍ ബിജെപിയെ കൂട്ട് പിടിച്ച് ഭരണം പിടിക്കില്ലെന്ന് വോട്ടെണ്ണല്‍ കഴിഞ്ഞ അന്ന് തന്നെ ഇരു മുന്നണികളും വ്യക്തമാക്കിയിരുന്നു. മുട്ടിലില്‍ ഇരുമുന്നണികള്‍ക്കും ആശങ്ക നിലനിന്നിരുന്നു. വിമതരെ കൂട്ടി പിടിച്ച് ഒരിടത്തും ഭരണം പിടിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയതോടെ മുട്ടിലിലെ പ്രതീക്ഷ അസ്ഥാനത്തായി. ഇവിടെ നിര്ണ്ണായകനായി നിന്ന് നജീബ് കൂട്ടമംഗലത്തിന് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്ത് എല്‍ഡിഎഫ് മുട്ടിലിനെ വരുതിയിലാക്കി. ഇതോടെ തുല്ല്യതയില്‍ നിന്ന വൈത്തിരി, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. നറുക്കെടുപ്പില്‍ ഭാഗ്യ ദേവത എല്‍ഡിഎഫിനെ കടാക്ഷിച്ചതോടെ എല്‍ഡിഎഫിന്റെ ഭരണനിലയുടെ ഗ്രാഫ് ഉയര്‍ന്നു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ പൂതാടിയില്‍ വിജയം വ്യക്തമായി. തരിയോടില്‍ ലീഗ് സ്വതന്ത്ര എല്‍ഡിഎഫിന് വോട്ട് ചെയ്തതോടെ തരിയോടും ചുവന്നു. വോട്ടെണ്ണല്‍ കഴിഞ്ഞ് പന്ത്രണ്ട് പഞ്ചായത്തുകളില്‍ വിജയക്കൊടി പാറിച്ച എല്‍ഡിഎഫ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മറ്റ് നാലെണ്ണത്തില്‍ കൂടി അധികാരത്തിന്റെ ചൊങ്കൊടി പാറിച്ചു. യുഡിഎഫിനെ ഏഴ് പഞ്ചായത്തുകളില്‍ ഒതുക്കി പതിനാറ് പഞ്ചായത്തുകള്‍ ഭരിക്കാനൊരുങ്ങുകയാണ് എല്‍ഡിഎഫ്. നേരത്തെ 23 പഞ്ചായത്തുകളില്‍ 22 ഇടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫുമായിരുന്നു. ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്തുകള്‍, കല്‍പ്പറ്റ നഗരസഭ എന്നിവയെല്ലാം യുഡിഎഫിന്റെ പക്കലായിരുന്നു. വലതിനോട് ഒട്ടിച്ചേര്‍ന്ന് നിന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ പലതും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന കൈവഴുതി എല്‍ഡിഎഫിന്റെ പോക്കറ്റിലെത്തി. ഇതേസമയം കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി ഈ മാസം അവസാനം പൂര്‍ത്തിയാകുന്ന കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മൂപ്പൈനാട്, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ അടുത്തമാസം ആദ്യമാണ് പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ത്രിതല പഞ്ചായത്തുകളിലെ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പാണ് ഇനി നടക്കാനുള്ളത്.ഒരാഴ്ചകഴിഞ്ഞ് തിരഞ്ഞെടുപ്പുമുണ്ടാകുമെന്നാണ് സൂചന. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരുടെയും അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഭരണം പൂര്‍ണ്ണതലത്തില്‍ തുടങ്ങും. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്നണികള്‍ ആരംഭിക്കാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: