അമ്പലപ്പുഴ: പിഡിപി പിന്തുണയോടെ അമ്പലപ്പുഴ വടക്കില്‍ എല്‍ഡിഎഫ് ഭരണം നേടി. ആകെയുള്ള 18 സീറ്റില്‍ എല്‍ഡിഎഫ് 8, ബിജെപി 4, യുഡിഎഫ് 2, എസ്ഡിപിഐ 2, പിഡിപി 1, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില. നിലവില്‍ തെരഞ്ഞെടുപ്പില്‍ നിന്നും കോണ്‍ഗ്രസും എസ്ഡിപിഐയും സ്വതന്ത്രയും വിട്ടുനില്‍ക്കുകയും എല്‍ഡിഎഫും ബിജെപിയും മത്സരരംഗത്തു വരികയുമായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേത്ത് ബിജെപിയുടെ മിനി വേണുവും എല്‍ഡിഎഫിന്റെ അഫ്‌സത്തും മത്സരിച്ചു. പിഡിപി എല്‍ഡിഎഫിന് വോട്ടു ചെയ്തതോടെ എല്‍ഡിഎഫ് അധികാരത്തിലേറി. ഉച്ചയ്‌ക്കുശേഷം നടന്ന വൈസ് പ്രസിഡന്റു തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പിഡിപി പിന്തുണച്ചു.
















