കൊച്ചി: സാമൂഹ്യ വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് നേട്ടമുണ്ടാക്കിയപ്പോള്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കാന്‍ കേരളത്തിന് സാധിച്ചില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിനാല്‍ സംരംഭകര്‍ മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറുകയാണ്. കെഎസ്ഐഡിസി കൊച്ചി ബോള്‍ഗാട്ടി കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച വനിത സംരംഭകര്‍ക്കായുള്ള വി സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ സംസ്ഥാനത്തിന്റെ കുറവാണ്. ഇത് പരിഹരിച്ചാല്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനും സാമ്പത്തിക രംഗം കൂടുതല്‍ മെച്ചപ്പെടുത്താനും സാധിക്കും. സാമൂഹ്യ നേട്ടങ്ങള്‍ നിലനിര്‍ത്തി അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നികത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ചെറുകിട വ്യവസായ രംഗത്ത് രാജ്യത്ത് മുന്നിലാണ് കേരളം. നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തോട് എതിര്‍പ്പില്ല. പക്ഷേ രാജ്യത്തെ എല്ലാ മേഖലയിലെയും വ്യവസായ യൂണിറ്റുകള്‍ക്ക് പൂര്‍ണ സംരക്ഷണം സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്രമന്ത്രി മാര്‍ഗരറ്റ് ആല്‍വ സംസാരിച്ചു. കെഎസ്ഐഡിസി വീ മിഷന്റെ ഭാഗമായുള്ള സാമ്പത്തിക സഹായ വിതരണത്തിന് തുടക്കമിട്ട് വനിത സംരംഭകയായ ഫാല്‍ക്കണ്‍ ഗാര്‍മെന്റസ് എം.ഡി നൂര്ജഹാന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുമതി പത്രം കൈമാറി.
ഹൈബി ഈഡന് എം.എല്‍.എ, വ്യവസായ, ഐ.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്, കെഎസ്ഐഡിസി എം.ഡി ഡോ. എം. ബീന, യുഎന്‍ വിമന്‍ ഇന്ത്യ ഡെപ്യൂട്ടി റെപ്രസെന്റേറ്റീവ് പാട്രീഷ്യ ബറാണ്ടണ്, ഫെഡറല്‍ ബാങ്ക് സിഒഒ ശാലിനി വാര്യര്‍, വാള്‍മാര്‍ട്ട് ഇന്ത്യ വൈസ് പ്രസിഡന്റ് രജനീഷ്കുമാര്‍, കുടുംബശ്രീ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍കെ.ബി. വല്‍സലകുമാരി എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: