ആലപ്പുഴ: പോലീസില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് ആദ്യം അന്വേഷിച്ച ഡിവൈഎസ്പിയെ സ്ഥലംമാറ്റി. കായംകുളം ഡിവൈഎസ്പി എസ്. ദേവമനോഹരനെയാണ് സ്ഥലംമാറ്റിയത്.
പകരം കൊല്ലം സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ. ഷിഹാബുദീനെ നിയമിച്ചു. കേസിലെ പ്രതിയായ ശരണ്യ, തനിക്കു ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ നിന്നും സഹായം ലഭിച്ചതായും ദേവമനോഹര്‍ മര്‍ദ്ദിച്ചതായും കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.
ഇതേകേസില്‍ തൃക്കുന്നപ്പുഴ എസ്‌ഐ സന്ദീപിനെയും സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപിനെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിലവില്‍ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
















