കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ചേര്‍ത്തലയിലും പാലക്കാട്ടും രണ്ട് മെഗാ ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.
രണ്ട് ഫുഡ് പാര്‍ക്കുകള്‍ക്കുമായി 50 കോടി രൂപ വീതമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. കെഎസ്ഐഡിസിക്കു കീഴില്‍ ചേര്‍ത്തലയില്‍ 65 ഏക്കറിലായാണ് ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നത്.
130 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കുക. വ്യക്തിഗത സംരംഭകര്‍ക്ക് തങ്ങളുടെ യൂണിറ്റുകള്‍ ഇവിടെ സ്ഥാപിക്കാനാകും. 3000 പേര്‍ക്ക് നേരിട്ടും 12000 പേര്‍ക്ക് പരോക്ഷമായും ജോലി നല്കാന് ഇതിലൂടെ സാധിക്കും.
പാലക്കാട് എലപ്പുള്ളി, പുതുശ്ശേരി വില്ലേജുകളിലായി 78.68 ഏക്കറിലാണ് കിന്‍ഫ്രയുടെ ഫുഡ് പാര്‍ക്ക് വരുന്നത്. 119.02 കോടിയാണ് ഇതില്‍ കിന്‍ഫ്രയുടെ നിക്ഷേപം. 1500 പേര്‍ക്ക് നേരിട്ടും 5000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: