മലപ്പുറം: നഗരസഭ അദ്ധ്യക്ഷ/ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപി ആര്‍ക്കും പിന്തുണ നല്‍കാതെ ജനങ്ങള്‍ക്കൊപ്പം നിന്നു. താനൂരില്‍ ബിജെപി പ്രതിപക്ഷമായപ്പോള്‍ പരപ്പനങ്ങാടിയില്‍ അഭ്യൂഹങ്ങള്‍ക്കും നുണപ്രചരണങ്ങള്‍ക്കും വിരമാമിട്ടുകൊണ്ട് നിഷ്പക്ഷത പാലിച്ചു. തിരൂര്‍, കോട്ടക്കല്‍, മഞ്ചേരി എന്നിവിടങ്ങളിലും ആര്‍ക്കും പിന്തുണ നല്‍കാതെ മാറിനിന്നു.
നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പരപ്പനങ്ങാടിയില്‍ 22 വോട്ടോടെ ചെയര്‍പേഴ്സണായി മുസ്ലിം ലീഗിലെ വി.വി ജമീല ടീച്ചറും ൈവസ് ചെയര്‍മാനായി ലീഗിലെ തന്നെ എച്ച്.ഹനീഫയും തെരഞ്ഞെടുക്കപ്പെട്ടു, വികസന മുന്നണിക്ക് വേണ്ടി മല്‍സരിച്ചവര്‍ക്ക് 19 വോട്ടാണ് ലഭിച്ചത് ഇരുമുന്നണികളോടും തുല്യ അകലം പാലിച്ച ബിജെപിക്ക് നാല് വോട്ടുകളും ലഭിച്ചു. മുസ്ലിം ലീഗിലെ കക്ഷിനില ഇന്നലെ വരെ ഇരുപത് ആയിരുന്നെങ്കിലും രണ്ട് സ്വതന്ത്രന്മാരെ കൂടി മറുകണ്ടം ചാടിച്ച് ലീഗ് നില ഭദ്രമാക്കുകയായിരുന്നു. ബിജെപി നിലപാട് കാത്തിരുന്ന ഇരുമുന്നണികള്ക്കുംനിരാശയായിരുന്നു ഫലം ചൊവ്വാഴ്ച വൈകിട്ടോടെ ബിജെപി നേതാക്കള്‍ പത്രസമ്മേളനം നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത് എന്നാല്‍ സത്യവിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ ബിജെപി ശക്തമായി പ്രതിഷേധിച്ചു. മാധ്യമധര്‍മ്മത്തിന് നിരക്കാത്ത രീതിയില്‍ പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനത്തെ അധിക്ഷേപിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ നല്കിയ മാധ്യമ സ്ഥാപനങ്ങളെ പ്രതിഷേധമറിയിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
താനൂരില്‍ നഗരസഭാ ഭരണം യുഡിഎഫിന് ചെയര്‍പേഴ്സണായി സി.കെ സുൈബദയെയും വൈസ് ചെയര്‍മാനായി സി.അഷറഫിനെയും തിരഞ്ഞെടുത്തു പത്ത് സീറ്റുകള്‍ നേടിയ ബിജെപിയും മല്‍സര രംഗത്തുണ്ടായിരുന്നു. സിപിഎം മുന്നണിയുടെ വോട്ടുകള്‍ ഇവിടെ അസാധുവായി. താനൂര്‍ നഗരസഭയില്‍ നിന്നും ഇടതിനെ തൂത്തെറിഞ്ഞാണ് ബിജെപി മികച്ച വിജയം കൈവരിച്ചത് ഇരുമുന്നണികളെയും അമ്പരപ്പിച്ചു കൊണ്ടാണ് ബിജെപിയിവിടെ ചരിത്ര വിജയം നേടിയത്.
ജില്ലയിലെ 12 നഗരസഭകളിലെ അധ്യക്ഷ-ഉപാധ്യക്ഷ സ്ഥാനങ്ങളിലേയ്ക്ക് തിരെഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. നഗരസഭാ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ എന്ന ക്രമത്തില്‍ വിവരങ്ങള്‍.
നിലമ്പൂര്‍- അധ്യക്ഷ- പത്മിനി ഗോപിനാഥ് (യുഡിഎഫ്), ഉപാധ്യക്ഷന്‍- പി.വി.ഹംസ (യുഡിഎഫ്). കോട്ടക്കല്‍- അധ്യക്ഷന്‍ കെ.കെ.നാസര്‍ (യുഡിഎഫ്), ഉപാധ്യക്ഷ- ബുഷ്റ ഷബീര്‍ (യുഡിഎഫ്). മലപ്പുറം- സി.എച്ച്.ജമീല (യുഡിഎഫ്), ഉപാധ്യക്ഷന്‍- പെരുമ്പള്ളി സെയ്ത് (യുഡിഎഫ്). പൊന്നാനി- സി.പി.മുഹമ്മദ് കുഞ്ഞി (എല്‍ഡിഎഫ്), ഉപാധ്യക്ഷ- വി.രമാദോവി ഷണ്മുഖന് (എല്‍ഡിഎഫ്). കൊണ്ടോട്ടി- സി.നാടിക്കുട്ടി (കോണ്‍.സ്വതന്ത്രന്- മതേതര മുന്നണി), ഉപാധ്യക്ഷ- പി.നഫീസ (സ്വതന്ത്ര- മതേതര മുന്നണി-). പരപ്പനങ്ങാടി- വി.വി.ജമീല (യുഡിഎഫ്), ഉപാധ്യക്ഷന്‍-എച്ച്.ഹനീഫ (യുഡിഎഫ്). വളാഞ്ചേരി- ഷാഹിന മുണ്ടശ്ശേരി (യുഡിഎഫ്), ഉപാധ്യക്ഷന്‍- കെ.വി. ഉണ്ണികൃഷ്ണന് (യുഡിഎഫ്). മഞ്ചേരി- വി.എം.സുബൈദ (യുഡിഎഫ്), ഉപാധ്യക്ഷന്‍- വി.പി.ഫിറോസ് (യുഡിഎഫ്). തിരൂരങ്ങാടി- കെ.ടി.റഹീദ (യുഡിഎഫ്), ഉപാധ്യക്ഷന്‍- എം.അബ്ദുറഹ്മാന്‍കുട്ടി തിരൂര്‍- എസ്.ഗിരീഷ് കുമാര്‍ (എല്‍ഡിഎഫ്), ഉപാധ്യക്ഷ- നാജിറ അഷ്റഫ് (എല്‍ഡിഎഫ് സ്വതന്ത്രന്). താനൂര്‍- സി.കെ.സുബൈദ (യുഡിഎഫ്), ഉപാധ്യക്ഷന്‍- പി.മുഹമ്മദ് അഷ്റഫ് (യുഡിഎഫ്). പെരിന്തല്‍മണ്ണ- എം.മുഹമ്മദ് സലീം (എല്‍ഡിഎഫ്), ഉപാധ്യക്ഷ- നിഷി അനില്‍രാജ് (എല്‍ഡിഎഫ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: