തൃശ്ശൂര്‍: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം സന്നിധാനത്ത് ധനലക്ഷ്മി ബാങ്കിന്റെ ഉത്സവകാല ശാഖ മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ബോര്‍ഡംഗം അജയ് തറയില്‍, ധനലക്ഷ്മി ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ എം. പി. ശ്രീകുമാര്‍, റിജ്യണല്‍ മാനേജര്‍ സുമിത് സി. മേനോന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സന്നിധാനത്തും പമ്പയിലും പണമിടപാടുകള്‍ക്ക് എടിഎം സൗകര്യങ്ങള്‍, ക്രഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് സംഭാവനകള്‍ നല്‍കുന്നതിനായി പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) തുടങ്ങിയവ ലഭ്യമാണ്. കൂടാതെ ബാങ്ക് ശാഖകള്‍ വഴി അപ്പം, അരവണ, നെയ്യഭിഷേകം കൂപ്പണുകളും വിതരണം ചെയ്യുന്നുണ്ട്. ഈ സൗകര്യം ഉപയോഗിക്കുന്നവര്‍ക്ക് സന്നിധാനത്തുള്ള പ്രത്യേക കൗണ്ടര്‍ വഴി അതിവേഗം പ്രസാദം വാങ്ങുവാനും സൗകര്യം ഉണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന അയ്യപ്പ ഭക്തന്മാര്ക്കായി അതാതു ഭാഷകളിലായി ഇന്‍ഫര്‍മേഷന്‍ സെന്ററുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി പ്രസാദം ബുക്ക് ചെയ്യുന്ന ഭക്തന്മാര്ക്ക് ലോവര്‍ തിരുമുറ്റത്തെ കൗണ്ടറില്‍ നിന്നും പ്രസാദം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: