വര്‍ക്കല: ചെറുന്നിയൂര്‍ വെള്ളിയാഴ്ചക്കാവ് ഭഗവതി ക്ഷേത്രത്തില്‍ സാമൂഹ്യവിരുദ്ധര്‍ അതിക്രമിച്ച് കയറി ഒരാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാത്രി 10മണിയോടെയാണ് ഇരുചക്രവാഹനങ്ങളില്‍ മാരകായുധങ്ങളുമായി എത്തിയ എട്ടം ഗ സംഘം ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി അസഭ്യങ്ങള്‍ പറയുകയും വൃശ്ചിക വിളക്കിനോടനുബന്ധിച്ച് അന്നദാനത്തിനായി ശേഖരിച്ചിരുന്ന ഉത്പന്നങ്ങള്‍ നശിപ്പിക്കുകയും ഭക്തജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്യത്.ഭയന്ന് ഓടിയ വെള്ളിയാഴ്ചക്കാവ് അശ്വതി ഭവനില്‍ അജീഷി(29)നെ അക്രമിസംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുകൈകള്‍ക്കും ഗുരുതരമായി വെട്ടേറ്റ വിജീഷ് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദേശത്തായിരുന്ന വിജീഷ് ഒരുമാസംമുമ്പാണ് നാട്ടിലെത്തിയത്.
ക്ഷേത്രത്തില്‍ അന്നദാനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഭക്തരെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച എല്ലാ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന് ഹിന്ദുഐക്യവേദി വര്‍ക്കല താലൂക്ക് പ്രസിഡന്റ് ആര്.രാജേന്ദ്രപ്രസാദും സംഘടനാ സെക്രട്ടറി പ്രദീപ് കുമാറും ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ വിളക്കുകളും അന്നദാനത്തിനുള്ള സാധനങ്ങളും നശിപ്പിക്കുകയും രക്തം വീഴ്ത്തി ക്ഷേത്രത്തെ അശുദ്ധമാക്കുകയും ചെയ്ത സംഭവത്തെ ഹിന്ദുഐക്യവേദി വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റുചെയ്യാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഹിന്ദുഐക്യവേദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: