കൊച്ചി: കേരള അഡൈ്വടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്റെ (കെത്രിഎ) ആഭിമുഖ്യത്തില്‍ ആഡ് ഫെസ്റ്റ് 27 മുതല്‍ വയനാട്ടില്‍ ആരംഭിക്കും. മൂന്നു ദിവസങ്ങളിലായി വയനാട് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടക്കുന്ന ഫെസ്റ്റ് മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
ക്രിയേറ്റീവ് അഡൈ്വടൈസിംഗ് അവാര്‍ഡുകളിലൊന്നായ ഫുക്ക ക്രിയേറ്റീവ് അവാര്‍ഡ് വിതരണം 28 ന് മന്ത്രി പി.കെ ജയലക്ഷ്മി നിര്‍വ്വഹിക്കും. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച 10 വ്യവസായ പ്രമുഖരെ ചടങ്ങില്‍ ആദരിക്കും. കൂടാതെ സ്പെഷല്‍ ജ്യൂറി അവാര്‍ഡുകളും വിതരണം ചെയ്യും.
പരസ്യമേഖലയിലെ പ്രശസ്തരാവയര്‍ നടത്തുന്ന സംവാദങ്ങള്‍, സിനിമ പരസ്യ സംവിധായകന്മാരുമായും റേഡിയോ ജോക്കികളുമായി ചര്‍ച്ച എന്നിവ സംഘടിപ്പിക്കും. എം.പി. വീരേന്ദ്രകുമാര്‍, ജേക്കബ് മാത്യൂ, സംവിധായകന് ശ്യാമപ്രസാദ്, എം.എ. ഷാനവാസ് എം.പി തുടങ്ങിയവര്‍ പങ്കെടുക്കും. കെത്രിഎ സംസ്ഥാന പ്രസിഡന്റ് ജെയിംസ് വളപ്പിലെ അദ്ധ്യക്ഷത വഹിക്കും. ഐഎന്‍എസ് പ്രസിഡന്റ് പി.വി. ചന്ദ്രനെ ചടങ്ങില്‍ ആദരിക്കും.
പത്രസമ്മേളനത്തില്‍ ചീഫ് പാട്രന്‍ ജോസഫ് ചാവറ, സംസ്ഥാന പ്രസിഡന്റ് ജെയിംസ് വളപ്പില. ചെയര്മാന് പി.ടി. എബ്രഹാം, ജനറല്‍ കണ്‍വീനര്‍ രാജു മേനോന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: