തൃശൂര്‍: ധനലക്ഷ്മി ബാങ്ക് 2015-16 ധനകാര്യ വര്‍ഷത്തിലെ രണ്ടാം ത്രൈമാസ പാദത്തില്‍ മികച്ച പ്രകടനനത്തോടെ ലാഭത്തിലേക്ക് തിരിച്ചെത്തി.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം ത്രൈമാസപാദത്തില്‍ നേരിട്ട 22.71 കോടിയുടെ നഷ്ടത്തില്‍ നിന്നും രണ്ടാം ത്രൈമാസ പാദത്തില്‍ 45 ലക്ഷം രൂപയുടെ ലാഭവുമായി തിരിച്ചുവരവിന്റെ പാതയിലാണ്.
ബാങ്കിന്റെ അറ്റ നിഷ്ക്രിയ ആസ്തി കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലേക്കാളും 0.46% കുറഞ്ഞ് 4.14%ല്‍ എത്തുകയും മൊത്തം നിക്ഷേപം 406 കോടി വര്‍ദ്ധനവോടെ 12020 കോടിയില്‍ എത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: