ഭക്തര്‍, ഭാഗ്യവാന്‍, ഭഗവാന്‍ ഈ സ്ഥാനത്തെത്തിയവര്‍ക്ക് ഇങ്ങനെയുള്ള വിഗ്രഹപ്രതിഷ്ഠകള്‍ കൊണ്ട് ആവശ്യമില്ലെന്ന് അവഗണിച്ച് ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന യാതൊരുവിധ ആരാധനകളും നടത്താതിരുന്നാല്‍ യാതൊരു പ്രകാരത്തിലും അവര്‍ക്കു പാപമില്ല. കാരണം തന്നെ താന്‍ അറിഞ്ഞ്, തന്നെ വച്ച് ആരാധിച്ച്, തന്നെ താന്‍ ശുദ്ധീകരിച്ച് തന്നെ വച്ച് താന്‍ തന്നെ ആരാധിച്ചുപോരുന്നു.
തന്നെത്താന്‍ ആശ്വസിച്ച് തന്നെക്കൊണ്ടു താന്‍ ആനന്ദിച്ച് ഇങ്ങനെ തന്റെ അറിവും, ആചാരവും, വിശുദ്ധിയും, ആരാധനയും, ആശ്വാസവും, ആനന്ദവുമായ ഫലം തന്നില്‍ത്തന്നെ നാമസങ്കീര്‍ത്തനമായി ഭവിച്ചു. ഇതിനാല്‍ കലിയുഗത്തിലെ മോക്ഷം അല്ലെങ്കില്‍ രക്ഷ നാമസങ്കീര്‍ത്തനമായി ഭവിച്ചു. നാമസങ്കീര്‍ത്തനം മനുഷ്യന്‍ തന്നെയാണ്. കാരണം സൃഷ്ടികാലങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്ന ജ്ഞാനം സൃഷ്ടികളില്‍ കൂടി സ്രഷ്ടാവിനെ സ്തുതിക്കുന്നു.
ഇതാകുന്നു ആദികാലം മുതല്‍ ആത്മലോകമായി ശാശ്വതമായി യുഗയുഗങ്ങളായിട്ടും തലമുറ തലമുറയായിട്ടും നിലനിന്നു പോരുന്നത്.
















