വ്യോമനാഥസ്തമോ ഭേദി
ഋഗ്യജുഃ സാമപാരഗഃ
ഘനവൃഷ്ടിരപാം മിത്രോ
വിന്ധ്യവീഥിപ്ലവംഗമഃ
വ്യോമനാഥഃ- ആകാശത്തിനു നാഥനായിട്ടുള്ളവന്‍
തമോ ഭേദി- അന്ധകാരത്തെ നശിപ്പിയ്‌ക്കുന്നവന്‍
ഋഗ്യജുഃ സാമപാരഗഃ-ചതുര്‍വേദങ്ങളുടെ
മറുകരകണ്ടവന്‍
വിന്ധ്യവീഥി- വിന്ധ്യാചലത്തെ(ദക്ഷിണായനത്തില്‍) മാര്‍ഗമാക്കുന്നവന്‍
പ്‌ളവംഗമഃ-കപ്പലെന്നപോലെ ആകാശസമുദ്രത്തില്‍ ഗമിയ്‌ക്കുന്നവന്‍.
ആകാശ സമുദ്രത്തില്‍ സ്ചരിയ്‌ക്കുന്ന സൂര്യന്‍ ഋഗ്വേദം, യജുര്‍ വേദം, സാമവേദം ഏന്നിവകളുടെ സാരം ഗ്രഹിച്ചനെന്നു പറയുമ്പോള്‍ അഥര്‍വ്വത്തെ
ഒഴിവാക്കിയിരിയ്‌ക്കുന്നു.
ആതപീ മണ്ഡലീമൃത്യുഃ
പിംഗലഃ സര്‍വ്വതാപനഃ
കവിര്‍വിശ്വോ മഹാതേജാഃ
രക്തഃ സര്‍വഭവോദ്ഭവഃ
ആതപീ -വെയിലോടു കൂടിയവന്‍
മണ്ഡലീ-മണ്ഡലാകൃതിയായവന്‍
മൃത്യുഃ-സര്‍വ്വവിനാശകര്‍ത്താവായവന്‍
പിംഗലഃ-സ്വര്‍ണ്ണ നിറമാര്‍ന്നവന്‍
സര്‍വ്വതാപനഃ-എല്ലാവരേയും തപിപ്പിയ്‌ക്കുന്നവന്‍
കവിഃ-സര്‍വ്വജ്ഞനായവന്‍
വിശ്വഃ- ലോകത്തെ നിര്‍ണ്ണയിക്കുന്നവന്‍
മഹാതേജാഃ- അതീവകാന്തിമാന്‍
രക്തഃ- എല്ലാ പ്രാണികളിലും പ്രിയമാര്‍ന്നവന്‍
സര്‍വഭവോദ്ഭവഃ- സര്‍വ്വോത്പത്തിയ്‌ക്കും
ഹേതുവായവന്‍
സര്‍വ്വോത്ത്പത്തിയ്‌ക്കും കാരണ ഭൂതന്‍ സൂര്യന്‍ ഭൗമശാസ്ത്രമാകവേ ഈതേജോമയനുമായി ഭന്ദപ്പെട്ടിരിയ്‌ക്കുന്നു.
നക്ഷത്ര ഗ്രഹതാരാണാം
അധിപോ വിശ്വഭാവനഃ
തേജസാമപി തേജസ്വീ
ദ്വാദശാത്മന്‍ നമോസ്തുതേ
നക്ഷത്ര ഗ്രഹതാരാണാം- നക്ഷത്രഗ്രഹ സമൂഹത്തിന്റെ
അധിപഃ-അധിപനും
വിശ്വഭാവനഃ- ലോകസൃഷ്ടാവും
തേജസാമപി തേജസ്വീ-മഹാതേജസ്വിയും
ദ്വാദശാത്മന്‍ – ദ്വാദശാത്മനും(പന്ത്രണ്ടുമാസം)
തേ നമഃ അസ്തു- ആയ അങ്ങേയ്‌ക്കു നമസ്‌ക്കാരം.
ഗ്രഹതാരാസഞ്ചയത്തിന്നധിപന്‍ സൂര്യന്‍ സൂര്യനെ മാറ്റിനിര്‍ത്തിയുള്ള ജ്യോതിശാസ്ത്രത്തിന് നിലനില്‍പ്പില്ല. പന്ത്രണ്ടു മാസമെന്നത് സൂര്യന്റെ കല്‍പ്പനയാണ്.
















