Categories: Lifestyle

സന്ധ്യ

Published by

സിന്ദൂര സന്ധ്യയില്‍-

നീയെന്നിലലിയുമ്പോള്‍

കടലിലെ ഓളങ്ങള്‍ സാക്ഷി

കൗതുകമോടെ നിന്‍

രാഗമാലിക കാണാന്‍

ഒട്ടേറെ നയനങ്ങള്‍ നിന്നു

കൈകൊട്ടി ആര്‍ക്കുന്ന

കുട്ടികള്‍ ആ കാഴ്ച

ഹൃദയത്തിലാഴത്തിലെഴുതി

ചന്ദ്രിക തന്‍ നറുനിലാ-

വൊന്നു പരക്കുമ്പോള്‍

നാമം ജപിക്കുന്നു ലോകം

സന്ധ്യയില്‍ നാമം ജപിക്കുന്നു ലോകം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts