Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രദ്ധ പഠനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 08:12 pm IST
in Samskriti

മെഡിസിനു പഠിക്കുന്ന ഒരു വിദ്യര്‍ഥി അമ്മയെ കാണാന്‍ വന്നപ്പോള്‍, മുടി പറ്റെ വെട്ടിയിരിക്കുന്നത് കണ്ടു. അല്പം നീളത്തില്‍ മുടി വളര്‍ത്തി, ആധുനികരീതിയില്‍ അത് ചീകി ഭംഗിയായി സൂക്ഷിച്ച്, പരിഷ്‌കാരിയായാണ് അവനെ എപ്പോഴും അമ്മ കണ്ടിട്ടുള്ളത്. പതിവില്ലാതെ തലമുടി പറ്റെ വെട്ടിയിരിക്കുന്നതു കണ്ട് അമ്മ അവനോടു ചോദിച്ചു, ‘എന്തു പറ്റി?’ ആ മോന്റെ മറുപടി ഇതായിരുന്നു, ‘പരീക്ഷയാണമ്മെ. ധാരാളം പഠിക്കാനുണ്ട്. മുടി വലിയ മെനക്കേടാണ്. അത് മാനേജ് ചെയ്യാന്‍ ഒരുപാട് സമയം വേണം. കുളിച്ചാല്‍ മുടി തോര്‍ത്താനും അത് ഉണങ്ങാനും സമയം പിടിക്കും. അത് ചീകി ഇഷ്ടമുള്ള വിധത്തില്‍ ഭംഗിയാക്കാന്‍ പിന്നെയും സമയമെടുക്കും.

ദിവസത്തില്‍ കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും കണ്ണാടിയുടെ മുന്‍പില്‍ ചിലവഴിക്കും. ഇപ്പോള്‍ അതൊന്നും ആവശ്യമില്ല. അത്രയും സമയം പഠിക്കാമല്ലോ എന്നു കരുതിയാണ് മുടിയിങ്ങനെ വെട്ടിയത്.’ സുന്ദരനായും പരിഷ്‌കാരിയായും നടക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒരു ചെറുപ്പക്കാരനാണിതു പറഞ്ഞത്. പരീക്ഷ അടുത്തു, നന്നായി പഠിക്കണം, നല്ല മാര്‍ക്കു വാങ്ങി വിജയിക്കണം എന്നൊക്കെയുള്ള ചിന്ത വന്നപ്പോള്‍ ഫാഷനും സൗന്ദര്യവും ഒന്നും ഒരു പ്രശ്‌നമല്ലാതായി.

ആ സമയം അവനെ സംബന്ധിച്ചിടത്തോളം സൗന്ദര്യം മുടിയിലല്ല. പരീക്ഷയ്‌ക്കു നല്ല റാങ്കോടെ വിജയിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ സൗന്ദര്യം. കാഴ്ചപ്പാടിനു മാറ്റമുണ്ടായപ്പോള്‍ സൗന്ദര്യത്തെ കുറിച്ചുള്ള വീക്ഷണം മാറി. പരീക്ഷയ്‌ക്ക് നല്ല വിജയം നേടണം എന്ന ലക്ഷ്യബോധം കൈവന്നതോടെ, വളരെ ഇഷ്ടത്തോടെ ഒരു പ്രത്യേക തരത്തില്‍ വളര്‍ത്തിയ മുടിയോടും അതിന്റെ ഭംഗിയോടുമൊക്കെയുള്ള മമത ഇല്ലാതെയായി. അത് ഉപേക്ഷിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല.

ജീവിതത്തിലുടനീളം എല്ലാ മനുഷ്യരും പ്രിയപ്പെട്ട പലതും ത്യജിക്കുന്നുണ്ട്. പലതും മറക്കുകയും പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുണ്ട്. പല സന്ദര്‍ഭങ്ങളിലും മനോനിയന്ത്രണം പാലിക്കുന്നുണ്ട്. ഇതൊന്നുമില്ലെങ്കില്‍ ജീവിതമില്ല. ചിലര്‍ സന്തോഷിക്കുന്നെങ്കില്‍ അത് മറ്റ് ചിലരുടെ ത്യാഗത്തിന്റെ ഫലമാണ്. ഇന്ന് സന്തോഷിക്കുന്നവര്‍ നാളെ പലതും ത്യജിക്കേണ്ടി വരും. മാതാപിതാക്കള്‍ മക്കള്‍ക്കു വേണ്ടി പലതും ത്യജിക്കുന്നു. മക്കള്‍ വളര്‍ന്ന് അച്ഛനമ്മമാരാകുമ്പോള്‍ അവര്‍ അവരുടെ മക്കള്‍ക്കു വേണ്ടി ആ ത്യാഗം തുടരുന്നു.

പ്രകൃതിയില്‍ കാണുന്നതു മുഴുവന്‍ ത്യാഗത്തിന്റെ മഹത്തായ ഉദാഹരണങ്ങളാണ്. പക്ഷിമൃഗാദികളും വൃക്ഷലതാദികളും മനുഷ്യനു വേണ്ടി ത്യാഗമനുഷ്ഠിക്കുമ്പോള്‍, മനുഷ്യന്‍ പ്രകൃതിക്കു വേണ്ടിയും ത്യാഗമനുഭവിക്കണം. അങ്ങനെ അന്തമില്ലാത്ത ത്യാഗത്തിന്റെ കഥയാണ് ജീവിതം. ലക്ഷ്യം ഭൗതികവിജയമോ ആത്മീയ ഉന്നതിയോ ആയിക്കൊള്ളട്ടെ, ഒരോരുത്തരും അനുഷ്ഠിക്കുന്ന ത്യാഗത്തിന്റെ ആഴമാണ് ജീവിതത്തെ സഫലതയിലെത്തിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.