കോയമ്പത്തൂര്‍: നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി യാസിര്‍ മുഹമ്മദ് കസ്റ്റംസിന്റെ പിടിയില്‍. ഷാര്‍ജയില്‍ നിന്ന് കോയമ്പത്തൂരില്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ എയര്‍അറേബ്യ വിമാനത്തില്‍ വന്നിറങ്ങിയ യാസിര്മുഹമ്മദിനെ കസ്റ്റംസ് അധികൃതര്അറസ്റ്റു ചെയ്യുകയായിരുന്നു.
ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പരിശോധയിലാണ് സ്വര്‍ണ്ണകടത്ത് കേസില്‍ ഒളിവില്‍കഴിയുകയായിരുന്ന മൂവാറ്റുപുഴ സ്വദേശി യാസിര്മുഹമ്മദാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറി. സംസ്ഥാനത്ത് പുറത്തെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍കൈമാറിയിരുന്നു. ‘’
പ്രതിയെ ഉടന്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: