തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷനിലൂടെ വികസിപ്പിച്ചടുത്ത ‘രക്ഷാസേഫ്ഡ്രൈവ്’ ഹിറ്റാകുന്നു. കാറില്‍ ഉപയോഗിക്കാവുന്ന റോഡ്സുരക്ഷാ ഉപകരണം രണ്ടാഴ്ചകൊണ്ട് 5048 യു എസ് ഡോളര്‍ നിക്ഷേപമാണ് രക്ഷാ സേഫ് ഡ്രൈവ് നേടിയത്. ല്പന്നം പുറത്തിറങ്ങും മിന്പേ ബുക്ക്്് ചെയ്യുന്ന ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗിലൂടെയാണിത്്്
ഇലക്ട്രോണിക്സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, ടെലികമ്മ്യൂണിക്കേഷന്‍, ക്ലൗഡ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വികസിപ്പിച്ച രക്ഷാ സേഫ് ഡ്രൈവ് അപകടഘട്ടങ്ങളില്‍ ആംബുലന്‍സ്, ആശുപത്രി, പോലീസ്, ഇന്‍ഷ്വറന്‍സ് സേവനദാതാക്കള്‍ തുടങ്ങിയവരുമായി ബന്ധപ്പെടാന്‍ സഹായിക്കുന്നു. കുടുംബാഗംങ്ങളെയോ സുഹൃത്തുക്കളെയോ വിവരമറിയിക്കാനും രക്ഷാസേഫ്ഡ്രൈവിലെ പാനിക് ബട്ടണ്‍ സഹായിക്കും.
മേക്ക്-ഇന്‍-ഇന്ത്യ സംരംഭമായി എല്‍സിസ് ഇന്റലിജന്റ് ഡിവൈസസ് കമ്പനി വികസിപ്പിച്ചെടുത്ത രക്ഷാസേഫ്ഡ്രൈവ് എല്ലാ കാറുകളിലും ഉപയോഗിക്കാന്‍ പറ്റുന്നവയാണ്.
അപകടമറിയിച്ച് അടിയന്തരസേവനങ്ങള്‍ ലഭ്യമാക്കാന്‍ നിലവില്‍ സംഘടിത സംവിധാനങ്ങളില്ല. പലപ്പോഴും റോഡരികിലെ കാഴ്ചക്കാരുടെ ഇടപെടലിലാണ് അപകടമറിയുന്നത്. അതിനും ഇതോടെ പരിഹാരമാകുമെന്ന് പ്രസാദ് പറഞ്ഞു.
കാറിനെ ഇന്റര്‍നെറ്റുമായി ഘടിപ്പിക്കുന്ന സേഫ്ഡ്രൈവ്, അടിയന്തര സേവനങ്ങളുടെ നെറ്റ് വര്‍ക്കായ രക്ഷാ നെറ്റ് എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് ഈ ഉപകരണത്തിനുള്ളത്. സേഫ് ഡ്രൈവിലെ അപകടം തിരിച്ചറിയുന്നതിനുള്ള സംവിധാനം വലിയ അപകടങ്ങള്‍ വരുമ്പോള്‍ കമാന്‍ഡ് സെന്ററിലേക്ക് അറിയിപ്പു നല്കുന്നു. കമാന്‍ഡ് സെന്ററില്‍ നിന്നാണ് സമീപപ്രദേശത്തെ അടിയന്തര സേവനങ്ങളിലേക്ക് അറിയിപ്പു നല്‍കുന്നത്. ജിപിഎസ് ട്രാക്കിംഗ്, റിപ്പോര്‍ട്ടിംഗ് ടെലിമെട്രിക്സ് തുടങ്ങിയ സംവിധാനങ്ങള്‍ക്കൊപ്പം ഡ്രൈവിംഗ് ശീലങ്ങള്‍ അപകടരഹിതമാക്കാനും സേഫ്ഡ്രൈവ് സഹായിക്കും.
റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നൂതന ഉപകരണം അത്യന്തം പ്രയോജനകരമാകുമെന്ന്് സ്റ്റര്‍ട്ടപ് മിഷന് സിഇഒ ഡോ ജയശങ്കര്‍ പ്രസാദ് പറഞ്ഞു. രക്ഷാസേഫ്ഡ്രൈവ് വികസിപ്പിക്കുന്നതില്‍ സ്റ്റാര്‍ട്ടപ് കമ്പനി കാണിച്ച മികവിനെ അനുമോദിച്ച അദ്ദേഹം അപകടഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉപകരണം വിപ്ലവകരമാണെന്നും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: