Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അസൗകര്യങ്ങളുടെ നടുവില്‍ അയ്യപ്പഭക്തരെ വരവേല്‍ക്കാന്‍ കെഎസ്ആര്‍ടിസി സ്റ്റാന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 09:03 pm IST
in Pathanamthitta

പത്തനംതിട്ട: അസൗകര്യങ്ങളുടെ നടുവിലും അയ്യപ്പഭക്തരെ വരവേല്‍ക്കാന്‍ പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്റൊരുങ്ങി.

തീര്‍ത്ഥാടനക്കാലം ആരംഭിക്കുന്നതോടെ ദിനംപ്രതി നൂറുകണത്തിന് കെഎസ്ആര്‍ടിസി ബസ്സുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തനംതിട്ടയിലെത്തുന്നത്. എന്നാല്‍ ഇക്കുറി പത്തനംതിട്ടയിലെത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകളേയും അയ്യപ്പഭക്തരേയും എങ്ങനെ ഉള്‍ക്കൊള്ളുമെന്ന ആശങ്കയിലാണ് ജീവനക്കാരും തീര്‍ത്ഥാടകരും. നിലവിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പുതുക്കിപ്പണിയുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ നഗരസഭാ ബസ് സ്റ്റാന്റിലൊരുക്കിയ താല്‍ക്കാലിക സംവിധാനത്തിലാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ട ഡിപ്പോയിലെ ബസുകള്‍ പോലും പാര്‍ക്കുചെയ്യാനിടമില്ലാത്ത ഇവിടെ തീര്‍ത്ഥാടകരേയും കൊണ്ട് വാഹനങ്ങളെത്തുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകുമെന്ന് ജീവനക്കാര്‍തന്നെ പറയുന്നു. നിലവിലെ നഗരസഭയുടെ താല്‍ക്കാലിക കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ 30 ബസ്സുകള്‍ മാത്രമേ പാര്‍ക്കുചെയ്യാനാകൂ. മണ്ഡല മകരവിളക്ക് ഉത്സവക്കാലം ആരംഭിക്കുന്നതോടെ രാത്രിമുഴുവന്‍ വിവിധയിടങ്ങളില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇവിടെ വന്നുപോകുന്നതിനാല്‍ ഇത്രയും ബസ്സുകള്‍ പോലും സ്റ്റാന്റില്‍ പാര്‍ക്കുചെയ്യാനാവില്ല. ഇതിന് പുറമേ വിവിധ ഡിപ്പോകളില്‍ നിന്നായി പത്തനംതിട്ട -പമ്പ സര്‍വ്വീസ് നടത്തുന്നതിനായി കൂടുതല്‍ ബസ്സുകള്‍

പത്തനംതിട്ടയിലെത്തും. ഇന്നലെ മാത്രം പത്തുബസ്സുകളാണ് പത്തനംതിട്ട ഡിപ്പോയ്‌ക്കായി ലഭിച്ചത്. ഇനിയും അഞ്ചു ബസ്സുകള്‍കൂടി ഇന്നെത്തും. ആവശ്യമെന്ന് കണ്ടാല്‍ ഏത് സമയവും കൂടുതല്‍ ബസ്സുകള്‍ ലഭിക്കുമെന്നും ജീവനക്കാര്‍ പറയുന്നു. രാത്രികാല പാര്‍ക്കിംഗിന് സ്ഥലമില്ലാതായതോടെ റിംഗ് റോഡിന്റെ വശങ്ങളില്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്യാനാണ് പദ്ധതി. ഇതിനായി ജില്ലാ കളക്ടര്‍ക്കും പോലീസിനും കത്തുനല്‍കി കാത്തിരിക്കുകയാണ് കെഎസ്ആര്‍ടിസി അധികൃതര്‍. മണ്ഡലക്കാലത്ത് പതിനഞ്ചു ബസ്സുകളും മകരവിളക്ക് ഉത്സവക്കാലത്തേക്ക് 25 ബസ്സുകളുമാണ് ഡിപ്പോയ്‌ക്ക ലഭിക്കുന്നത്.

സാധാരണ ദിവസങ്ങളില്‍ പമ്പയിലേക്ക് ഇരുപതിലേറെ ട്രിപ്പുകള്‍ ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യാറുണ്ട്. തിരക്കുള്ള ദിവസങ്ങളിലിത് 30 ഉം 35 ഉം ആയി മാറും. ഇതിന് പുറമേയാണ് മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇടതടവില്ലാതെ അയ്യപ്പഭക്തരേയും കൊണ്ട് കെഎസ്ആര്‍ടിസി ബസ്സുകളെത്തുന്നത്.

ബസ്സുകള്‍ പാര്‍ക്കുചെയ്യാനും സ്റ്റാന്റില്‍ വന്ന് യാത്രക്കാരെ ഇറക്കിതിരിച്ചുപോകാനും ബുദ്ധിമുട്ടുന്നതിനൊപ്പം ഇവിടെയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കാനും ബുദ്ധിമുട്ടാകും. മുന്‍കാലങ്ങളില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ഭക്തജനസംഘടനകള്‍ തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളവും അന്നദാനവും നടത്തിയിരുന്നു. എന്നാല്‍ ഇക്കുറി അതിനുള്ള സ്ഥല സൗകര്യവും ലഭിക്കാനിടയില്ല.

നിലവിലെ കെഎസ്ആര്‍ടിസി സ്റ്റാന്റ് കുണ്ടുംകുഴിയുമായി മഴപെയ്താല്‍ കുളമായി മാറുന്ന സ്ഥിതിയിലായിരുന്നു. എന്നാല്‍ തീര്‍ത്ഥാടനക്കാലത്തിന് തൊട്ടുമുമ്പ് കുഴികളില്‍ മെറ്റല്‍ നിറച്ച് അറ്റകുറ്റപണികള്‍ ഒരുവിധമാക്കിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനക്കാലത്തെങ്കിലും സ്വകാര്യ ബസ് സ്റ്റാന്റിന്റെ ഒരു ഭാഗം കൂടി കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും അയ്യപ്പഭക്തര്‍ക്കുമായി മാറ്റിവെച്ചാല്‍ ഒരു പരിധിവരെ നിലവില്‍ തീര്‍ത്ഥാടകരുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്ന് ജീവനക്കാരും യാത്രക്കാരും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

Kerala

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.