പത്തനംതിട്ട: നഗരമധ്യത്തിലെ മൊബൈല്‍ കടകള്‍ കേന്ദ്രീകരിച്ച് മോഷ്ണം നടത്തിയ സംഭവത്തില്‍ കുട്ടികളടക്കം നാലുപേരെ പത്തനംതിട്ട പോലിസ് അറസ്റ്റു ചെയ്തു. മേലെ വെട്ടിപ്രം സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികളും കോന്നി സ്വദേശിയുമായ യുവാവുംമാണ് പിടിയിലായത്.
സംഘത്തിലെ പ്രധാനിയായ കോന്നി കുമ്മണ്ണൂര്‍ തെക്കാവില് നാസിം(26)ന്റെ നേതൃത്വത്തിലാണ് മോഷണങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് കുട്ടികള്‍ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. പോലിസ് പറയുന്നത്: നാസിം കഞ്ചാവ് വാങ്ങുന്ന സ്ഥലത്ത് വെച്ചാണ് കുട്ടികളുമായി പരിചയത്തിലാകുന്നത് ഇവര്‍ക്ക് കഞ്ചാവ് പിന്നീട് നല്‍കുന്നത് ഇയാളായിരുന്നു. നാസിമിന്റെ പ്രേരണയിലായിരുന്നു കുട്ടികള്‍ മോഷണത്തിന് ഇറങ്ങിത്തിരിച്ചത് .
താഴെ വെട്ടിപ്രത്തുള്ള ആളൊഴിഞ്ഞ ഗോഡൗണില്‍ വെച്ചായിരുന്നു ഇവര്‍ മോഷണം നടത്താന്‍ പദ്ധതികള്‍ ആസുത്രണം ചെയ്തിരുന്നത്. രാവിലെ ഓരോ കടകളില്‍ കയറി മോഷണം നടത്തേണ്ട രീതികള്‍ കണ്ടെത്തും വെയ്ക്കും. തുടര്‍ന്ന് രാത്രി നാസിം ഇവരെ ബൈക്കില്‍ സ്ഥലത്തെത്തിക്കുകയാണ് പതിവ്. ഇത്തരത്തില്‍ മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കുന്നത് നാസിമാണ്. മോഷണമുതല്‍ വിറ്റതില്‍ ഒരു വിഹിതം കുട്ടികള്‍ക്ക് നല്‍കുകയാണ് ചെയ്തിരുന്നത്. സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ ഒരു മാസമായി നടത്തി വന്ന് അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പത്തനംതിട്ട നഗരത്തില്‍ നിന്ന് കഴിഞ്ഞ മാസം മൊബൈല്‍ ഷോപ്പില്‍ നിന്ന് മോഷ്ടിച്ച ഫോണിന്റെ ഐ.എം.ഇ.ഐ പരിശോധിച്ചപ്പോള്‍ നാസിമിന്റെ പേരിലെടുത്ത് സിം ആണ് അതില്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ഇതിന് പുറമെ ഇവിടെ നിന്ന് മോഷണം പോയ റീചാര്‍ജ് കൂപ്പണുകള്‍ ഈ ഫോണ്‍ നമ്പരിലാണ് ഉപയോഗിച്ച് വന്നിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട സി.ഐ അനില്‍ കുമാര്‍ എസ്.ഐമാരായ സുമിത്ത്, രാധാകൃഷ്ണന് എന്നിവര്‍ കുമ്മണ്ണൂരിലെത്തി നാസിമിനെ കസ്റ്റഡിയിലെടുത്തു. നാസിമിനെകൊണ്ട് കുട്ടികളെ വിളിച്ചു വരുത്തിയാണ് ഇവരെ പിടികൂടിയത്. നാല്‍വര്‍ സംഘത്തെ പോലിസ് കുടുക്കിയത്. ഇവരില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണ്‍, രണ്ട് ടാബ് പെണ്‍ഡ്രൈവ്, ടൂള്‍സ് കിറ്റ് , മെമ്മറികാര്‍ഡ് എന്നിവയും കണ്ടെടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: