കൊച്ചി: പ്രശസ്ത പത്രപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാമേനോന്റെ ജീവിതകഥ സിനിമയാകുന്നു. ലീലാ മേനോന്റെ ആത്മകഥ നിലയ്ക്കാത്ത സിംഫണിയെ ആസ്പദമാക്കി സേവ്യര്‍ ജെ. രചിച്ച ‘വെയിലിലേക്ക് മഴ ചാഞ്ഞു’വെന്ന നോവലാണ് സിനിമയാകുന്നത്. ലീലാ മേനോന്റെ ഭര്‍ത്താവ് മേജര്‍ ഭാസ്ക്കരനായി മലയാളത്തിലെ സൂപ്പര്‍ താരമാകും അഭിനയിക്കുക.
ഡിവൈന്‍ ഫിലിംസും റഷീദ് വയനാടും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം ഭാരത പത്രപ്രവര്‍ത്തന രംഗത്തെ പ്രമുഖ ബൈലൈനുകളില്‍ ഒന്നായ ലീലാമേനോന്റെ ബഹുമുഖ വ്യക്തിത്വം അനാവരണം ചെയ്യുന്നു. സമൂഹത്തെ നടുക്കിയതും പത്രപ്രവര്‍ത്തക എന്ന നിലയില്‍ ലീലാമേനോന് കയ്യൊപ്പ് നല്കിയതുമായ വൈപ്പിന്‍ മദ്യദുരന്തം, സൂര്യനെല്ലി പീഡനം, അരുവാക്കോട് വേശ്യാഗ്രാമം തുടങ്ങിയവയെപ്പറ്റിയുള്ള കണ്ടെത്തലുകള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണ്.
അര്‍ബുദമെന്ന മാരകരോഗത്തെ തോല്‍പ്പിച്ച ലീലാമേനോന്റെ ഇച്ഛാശക്തി, ആക്ടിവിസം, അപൂര്‍വ ചാരുതയാര്‍ന്ന പ്രണയം, കുടുംബജീവിതം എന്നിവ പശ്ചാത്തലമാകുന്ന സിനിമയുടെ തിരക്കഥ നോവലിസ്റ്റു തന്നെ രചിക്കുന്നു. സേവ്യര്‍ ജെ.ജന്മഭൂമിയില് സബ് എഡിറ്ററാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: