വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാറിടിച്ച് മണ്ണെണ്ണ ടാങ്കര്‍ മറിഞ്ഞു.ഇരു വാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്ക് പരിക്ക്.12000 ലിറ്റര്‍ മണ്ണെണ്ണനിറച്ച ടാങ്കറിന്റെ പിന്‍ചക്രം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു.റോഡിലൂടെ നിരങ്ങി നീങ്ങിയശേഷം ടാങ്കര്‍ വലതുഭാഗത്തേക്ക് മറിഞ്ഞു. മണ്ണെണ്ണ ചോര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തിയ്ക്ക് ഇടയാക്കി.ഒഴിവായത് വന്‍ ദുരന്തം.
വ്യാഴാഴ്ചരാത്രി 10.30ഓടെ ആറ്റിങ്ങല്‍-വെഞ്ഞാറമൂട് റോഡില്‍ മൈലക്കുഴിയിലായിരുന്നു അപകടം. എറണാകുളത്ത് നിന്നും നെടുമങ്ങാട് സിവില്‍ സപ്ലൈസ് ഗോഢൗണിലേക്ക് മണ്ണെണ്ണയുമായി വരികയായിരുന്നു ടാങ്കര്‍. എതിര്‍ദിശയില്‍ വന്ന ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ടാങ്കറിന്റെ പിന്‍ചക്രത്തില്‍ ഇടിച്ചു.12000 ലിറ്റര്മണ്ണെണ്ണയായായിരുന്നു ടാങ്കറിലുണ്ടായിരുന്നത്. ടാങ്കറിന്റെ സെന്റര്‍ ലോക്ക് കൃത്യമായി പ്രവര്‍ത്തിച്ചത് ദുരന്തം ഒഴിവായി. ടാങ്കറില്‍നിന്ന് മണ്ണെണ്ണ ചോര്‍ന്ന ഗന്ധം പ്രദേശത്ത് പടര്‍ന്നത് പരിഭ്രാന്തിക്ക് ഇടയാക്കി. ഡ്രൈവര്‍ കൊല്ലങ്കാവ് പന്തടിവിളവീട്ടില് ബിജുവിന് നിസ്സാര പരിക്കേറ്റു. ടാങ്കറില്‍ മണ്ണെണ്ണയാണെന്ന് ഡ്രൈവര്‍ പറഞ്ഞതിനുശേഷമാണ് നാട്ടുകാരുടെ പേടിമാറിയത്.
നാട്ടുകാര്‍ വിവിരം അറിയിച്ചതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍, നെടുമങ്ങാട് ഫയര്‍സ്റ്റേഷനുകളില്‍നിന്ന് നാല് ഫയര്‍ഫോഴ്സ് യൂണിറ്റുകളും വെഞ്ഞാറമൂട് പോലീസും സ്ഥലത്തെത്തി. റോഡില്‍ ഒഴുകിയ മണ്ണെണ്ണ കഴുകി കളഞ്ഞശേഷം ടാങ്കറില്‍നിന്ന് മണ്ണെണ്ണമാറ്റുവാനുള്ള ശ്രമം ആരംഭിച്ചു. കഴക്കൂട്ടത്തുനിന്നും എത്തിച്ച മറ്റൊരു ടാങ്കറിലേക്ക് മണ്ണെണ്ണയുടെ പകുതി ഭാഗത്തോളം മാറ്റി. തുടര്‍ന്ന് സ്ഥലത്തെത്തിച്ച രണ്ട് ക്രൈനുകള്‍ ഉപയോഗിച്ച് ടാങ്കര്‍ ഉയര്‍ത്തിമാറ്റുകയായിരുന്നു.
ഇടിയുടെ ആഘാത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഏകദേശം 20 മീറ്ററോളം മാറിയാണ് കാര്‍ നിന്നത്. കാര്‍ഡ്രൈവര്‍ കിളിമാനൂര്‍ തൊളിക്കുഴിപുത്തന്ബംഗഌവില്ശ്രീകാന്ത്(32)മെഡിക്കല്‍ കോളേജ് ആശുപത്രിയില്ചികിത്സയിലാണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: