ദൈവം തന്റെ അറിവാകുന്ന ബ്രഹ്മജ്ഞാനം കൊണ്ട് മനുഷ്യലോകത്തിൽ ബ്രഹ്മത്വം സൃഷ്ടിച്ച് ബ്രഹ്മവംശമായ ഗുരുപരമ്പരകളെ അല്ലെങ്കിൽ ഗുരുപരമ്പരയെ നിലനിർത്തുമ്പോൾ തന്റെ ഭാഗ്യഗതിക്കുള്ള മാർഗ്ഗം ഭക്തിയാൽ പ്രത്യക്ഷമാക്കിയതിനാൽ താൻ അവർക്കായിട്ടും അവർ തനിക്കായിട്ടും പ്രകാശിച്ചു ജീവിക്കുന്നതിനാൽ തന്റെ ഒന്നാമത്തെ ഭക്തിയെന്ന സ്ഥാനം കടന്നു ഭാഗ്യവാൻ എന്ന സ്ഥാനത്ത് തന്റെ അറിവും പ്രവൃത്തിയും കൊണ്ടെത്തിയിരിക്കുന്നു.
ഇപ്പോൾ ജനം ഭക്തി അല്ലെങ്കിൽ ഭക്തന്മാർ എന്ന തന്റെ ആദ്യത്തെ സ്ഥാനത്തെത്തി. വീണ്ടും തന്റെ ശിഷ്യപരമ്പരയുടെ അറിവും പ്രവൃത്തിയും കൊണ്ട് അവരുടെ ശിഷ്യപരമ്പര കൂടി ഭക്തി അല്ലെങ്കിൽ ഭക്തന്മാർ ആകുമ്പോൾ പ്രധാന ആചാര്യൻ അല്ലെങ്കിൽ പ്രധാന ഗുരു തന്റെ മൂന്നാമത്തെ സ്ഥാനമായ ഭഗവാൻ ആയിത്തീരുന്നു. ഇപ്രകാരം മുറമുറയായി ഗുരു പരമ്പര പോകുന്നതിന് ഭക്തി അല്ലെങ്കിൽ ഭക്തനെന്നും ഭാഗ്യവാനെന്നും ഭഗവാനെന്നും ഉദ്ധരിക്കുന്നു.
















