നമുക്കുചുറ്റും ജീവിക്കുന്നവരെന്ന് തോന്നുംവിധമാണ് ഇതിലെ കഥാപാത്ര ചിത്രീകരണം. ജീവിതം ആസുരതയാര്ജ്ജിക്കുമ്പോള് ഭാവനയുടേയും യാഥാര്‍ത്ഥ്യത്തിന്റേയും മഴവില്ലും വാള്ത്തലയുംകൊണ്ട് കലഹത്തിനൊരുങ്ങുന്ന ഒരു മനുഷ്യനെ ജപമണിയില്‍ കാണാം. സജീഷ് കുറുവത്താണ് ഈ നോവലിന്റെ രചയിതാവ്.
ഗ്രാമത്തിന്റെ പച്ചയും നാട്ടുവെളിച്ചവും പരസ്പരം പൊരുതി നിറയുന്ന നിഴലുകളും വെളിച്ചത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന മനുഷ്യരുമെല്ലാം ചേര്‍ന്ന് യഥാര്‍ത്ഥ ജീവിതത്തിന്റെ ഊര്‍ജം പകരുന്നു ഈ നോവല്‍. കറന്റ് ബുക്സാണ് പ്രസാധകര്. വില:.100 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: