മരണമെന്നതീ മണ്ണില്‍ ജനിച്ചവര്‍-
ക്കൊഴിവതല്ലതുവന്നെത്തുമെന്നതും
അതിവരേക്കും സമാധാനമെന്നതീ
മഹിയിലെന്തൊരു ഭാഗ്യമാണെന്നതും
അതിനുശേഷമൊരുമിച്ചുകൂടുവാന്
കഴികയില്ല നമുക്കാര്ക്കുമെന്നതും
കരുതുവാനെന്തിനു നാം മടിക്കുന്നു
കരണീയമതുതന്നെയാണെന്നതും
അവനവന് തന്നെ ചിന്തിക്കു നീ സഖേ
പെരിയതെറ്റിന്നുടമകളല്ലി നാം
അതുമറന്നുകൊണ്ടന്ന്യന്റെ തെറ്റിനെ
പരതുകയാണു നമ്മളെല്ലായ്പ്പോഴും
മതിമതി നിന്റെ മൈതാന ഭാഷണം
ചരിതവര്ണ്ണനാം, കല്പിതാരോപണം
പൊറുതിമുട്ടുകയാണ് മറ്റുള്ളവര്‍
ചിതറിയോടുകയാണ് മല്ചിന്തകള്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: