നിലമ്പൂര്‍: വിമതന്മാര് ഇങ്ങനെ ചതിക്കുമെന്ന് സിപിഎം കരുതിയതേയില്ല. നഗരസഭയില്‍ 33 വാര്‍ഡുകളിലും കൂടി സിപിഎമ്മിന് ആകെ കിട്ടിയ വോട്ട് 8565. നാട്ടിലുള്ള ചെറുതും വലുതുമായ എല്ലാവരെയും കൂട്ടുപിടിച്ചിട്ടാണ് ഈ അവസ്ഥ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ബിജെപിയുടെ മുന്നേറ്റം. 14 ഡിവിഷനില്‍ ആരുടെയും പിന്തുണയുമില്ലാതെ മത്സരിച്ച ബിജെപി 1064 വോട്ട് നേടി. അതുപോലെ 11 ഡിവിഷനില്‍ ബിജെപിയും എസ്എന്‍ഡിപിയും പിന്തുണ നല്കിയ സിപിഎം വിമതന് നേടിയത് 2186 വോട്ടുകളാണ് നേടിയത്. ബിജെപി പിന്തുണ നല്കിയ സ്ഥാനാര്‍ത്ഥിയാണ് മന്ത്രി ആര്യാടന്റെ വാര്‍ഡില്‍ വിജയിച്ചത്. സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയടക്കം തോറ്റത്. ചതുഷ്കോണ മത്സരം നടന്ന വീട്ടികുന്ന് വാര്‍ഡില്‍ വനിതാസംവരണമായിരുന്നു. ബിജെപിയുടെ സാന്നിധ്യം കൊണ്ട് മാത്രം സിപിഎം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
നിലവിലെ സിപിഎം ഏരിയ കമ്മറ്റിയംഗം വേലുകുട്ടിയുടെ വിജയശില്പി തങ്ങളാണെന്ന വാദവുമായി വിമതര്‍ രംഗത്തെത്തിയത് സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കി. കാരണം വിമതരുടെ മാനസപുത്രനാണ് വേലുകുട്ടി. വിമതര്‍ വേലുകുട്ടിയുടെ കാര്യത്തില്‍ ഇത്രയും ഉറപ്പിച്ച് പറയുമ്പോള്‍, സിപിഎമ്മിന് എതിര്‍ക്കാനും കഴിയുന്നില്ല. വിമതര്‍ക്ക് ആദ്യകാലങ്ങളില്‍ വേലുകുട്ടി പിന്തുണ നല്‍കിയിരുന്നെങ്കിലും പക്ഷേ പാര്‍ട്ടിയിലെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇയാള്‍ പിന്നോട്ട് വലിയുകയായിരുന്നു. പക്ഷേ വിമതര്‍ ഇയാള്‍ക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്തു. അതോടെ സിപിഎം ആര്യാടന്റെ കാല്കീഴില് വീണു. ലീഗ് മുക്ത നഗരസഭക്കായി പരിശ്രമിക്കുന്ന ആര്യാടനെ കൂടെ കൂടി തടി രക്ഷിക്കാമെന്നായിരുന്നു സിപിഎം കരുതിയിരുന്നത്. എന്നാല്‍ കാര്യത്തോടടുത്തപ്പോള്‍ ആര്യാടനും കൈവിട്ടു. വിമതന്മാര് ജില്ലയിലൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് സിപിഎമ്മിന്റെ പെട്ടിയിലെ അവസാന ആണിയാകുമോയെന്ന ആശങ്കയിലാണ് നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: