മലപ്പുറം: സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ റപ്രസെന്ററ്റീവ്മാര്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ബിഎംഎസ്ആര്‍എ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ജനറല്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്. പക്ഷേ പതിനായിരക്കണക്കിന് വരുന്ന ആളുകളുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. 638 അവശ്യമരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ വാദത്തില്‍ കഴമ്പില്ല. സര്‍ക്കാര്‍ ആശുപത്രികളിലുള്ള കോടികണക്കിന് വരുന്ന രോഗികള്‍ക്ക് മരുന്ന് നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ കഴിയില്ല. കേന്ദ്രസര്‍ക്കാരിന്റെ ജന്‍ സാധാരണ്‍ പദ്ധതിയില്‍ കുറഞ്ഞ ചെലവില്‍ മരുന്ന് വില്‍ക്കുന്ന സ്‌കീമില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ പുതിയ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ബിഎംഎസ്ആര്‍എ അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഇ.ബ്രിജേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.ദുര്‍ഗ്ഗാപ്രസാദ്, ട്രഷറര്‍ വി.സിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: