കൊച്ചി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസമായ സര് ഡോണാള്‍ഡ് ബ്രാഡ്മാനിന്റെ പേരില്‍ ഓസ്ട്രേലിയയിലെ വുളന്ഗോങ്് സര്‍വകലാശാല ഏര്‍പ്പെടുത്തിയ ബ്രാഡ്മാന് ഫൗണ്ടേഷന് സ്കോളര്‍ഷിപ്പിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ അജയ് ദലാല്‍ അര്‍ഹനായി.
വുളന്ഗോങ്് സര്‍വകലാശായിലെ സിഡ്നി ബിസിനസ്സ് സ്കൂളില്‍ എംബിഎ വിദ്യാര്‍ത്ഥിയായ അജയ്ക്ക് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആഡം ഗില്‍ക്രിസ്റ്റ് സ്കോളര്‍ഷിപ്പ് സമ്മാനിച്ചു.
സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പാഠ്യ-പാഠ്യേതര വിഷയങ്ങളിലും കല-കായിക മേഖലകളിലും മികവ് തെളിയിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് 2012 മുതല്‍ എല്ലാ വര്‍ഷവും നല്കി വരുന്ന ബ്രാഡ്മാന് ഫൗണ്ടേഷന് സ്കോളര്‍ഷിപ്പിനായി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: