കൊച്ചി: ട്വിറ്ററില്‍ നടത്തിയ മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട യൂബര്‍ ഡ്രൈവര്‍മാര്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ ഇഷ്ടതാരങ്ങളെ സന്ദര്‍ശിച്ച് ആശംസകളര്പ്പിക്കാനുള്ള അവസരം ലഭിച്ചു.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളായ മെഹ്താബ് ഹുസൈന്, സി.കെ. വിനീത്, ബ്രൂണോ പെരോണ്‍, മുഹമ്മദ് റാഫി, ജൊസു കുറായിസ് എന്നിവര്‍ സംബന്ധിച്ചു.
ഇതോടൊപ്പം ഇന്ത്യന്‍ ബ്ലൈന്‍ഡ് സ്പോര്‍ട്സ് അസോസിയേഷനും പാരാ ഒളിംപിക് കമ്മിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്ആര്‍വിസി കേരള ഫുട്ബോള്‍ ടീമംഗങ്ങള്‍ക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങളുമായി ഹസ്തദാനം നടത്താനുള്ള അവസരവും ലഭിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ മൊബിലിറ്റി പാര്‍ട്ണറാണ് യൂബര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: