Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നന്മയെ ദര്‍ശിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 08:30 pm IST
in Samskriti

എവിടെയും നന്‍മ ദര്‍ശിക്കുവാനുള്ള ഒരു മനസ്സ് നമ്മള്‍ വളര്‍ത്തിയെടുക്കണം. നന്‍മ ദര്‍ശിക്കുവാനുള്ള മനസ്സ് വളര്‍ന്ന് കഴിയുന്നതോടെ ഈശ്വരകൃപ നമ്മില്‍ വന്നുനിറയും. ആ കൃപയാണ് ഏതൊരാളുടേയും ജീവിതവിജയത്തിന്റെ അടിസ്ഥാന ശില. ഒരുവന്റെ ചീത്തപ്രവൃത്തിയെ മാത്രം ഉയര്‍ത്തിപ്പിടിച്ച് അവനെ നമ്മള്‍ തള്ളിയാല്‍ ആ സാധുവിന്റെ ഭാവി എന്തായിരിക്കും. അവനിലെ ശേഷിക്കുന്ന നന്‍മ കണ്ടെത്തി, അതു വളര്‍ത്താന്‍ ശ്രമിച്ചാല്‍ അവനെ ഉന്നതനാക്കാന്‍ നമുക്ക് സാധിക്കും.

ശ്രീരാമന്‍, തന്റെ വനവാസത്തിനു കാരണക്കാരി എന്നറിഞ്ഞിട്ടും കൈകേയിയെ നമസ്‌കരിക്കാന്‍ തയ്യാറായി. തന്നെ ഒറ്റികൊടുക്കും എന്നറിഞ്ഞിട്ടും ക്രിസ്തു, യൂദാസിന്റെ പാദം കഴുകി. തന്റെ മേല്‍ നിത്യവും അഴുക്കുവാരിയെറിഞ്ഞിരുന്ന അവിശ്വാസിയായ സ്ത്രീക്ക് അസുഖം പിടിപെട്ടപ്പോള്‍ ആരും പറയാതെ മുഹമ്മദ് നബി അവരെ ശുശ്രൂഷിക്കാനെത്തി. ഇതൊക്കെയാണ് മഹാത്മാക്കള്‍ നമുക്ക് കാട്ടിതന്നിട്ടുള്ളത്. ജീവിതത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ എളുപ്പവഴി ഇത്തരം മഹാത്മാക്കളുടെ പാത പിന്തുടരുക എന്നുള്ളതാണ്. മറ്റുള്ളവരിലെ ഈശ്വരത്വത്തെ ഉണര്‍ത്തുകവഴി നമ്മള്‍ നമ്മളിലെ ഈശ്വരനെയാണ് ഉണര്‍ത്തുന്നത്.

ഒരു ഗുരു തന്റെ രണ്ടു ശിഷ്യരെ അടുത്ത ഗ്രാമത്തിലേക്കയച്ചു. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആദ്യശിഷ്യന്‍ ഗുരുവിനോട് പറഞ്ഞു. ആ ഗ്രാമത്തില്‍ മുഴുവന്‍ ദുഷ്ടന്മാരാണ്. അവിടെ എല്ലാവരും കൊള്ളക്കാരും കൊലയാളികളും വേശ്യകളുമാണ്. അതിനാല്‍ ഞാന്‍ വേഗം തിരിച്ചുപോന്നു. രണ്ടാമത്തെ ശിഷ്യന്‍ ഏറെനേരം കഴിഞ്ഞാണ് ഗ്രാമസന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്. ആ ഗ്രാമത്തില്‍ മുഴുവന്‍ നല്ല ആളുകളാണ്. ഇത്ര നന്‍മയുള്ളവരെ മറ്റെങ്ങും കാണാന്‍ കഴിയില്ല. രണ്ടാമത്തെ ശിഷ്യന്റെ അഭിപ്രായം കേട്ട് ഗുരു അതിശയിച്ചു.

ആദ്യം വന്ന ശിഷ്യന്‍ അപ്പോള്‍ പറയാന്‍ തുടങ്ങി ഞാന്‍ ഒരുവീട്ടില്‍ ചെന്നപ്പോള്‍ ഒരു കൊലയാളിയെയാണു കണ്ടത്. രണ്ടാമത്തെ വീട്ടില്‍ കൊള്ളക്കാരനാണ് താമസിക്കുന്നത്. മറ്റൊരുവീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരു വേശ്യ താമസ്സിക്കുന്നതുകണ്ടു. പിന്നെ എവിടെയും പോകാന്‍ തോന്നിയില്ല. ഞാന്‍ തിരികെപോന്നു. ഇതുകേട്ട ഗുരു രണ്ടാമത്തെ ശിഷ്യനോട് തന്റെ അഭിപ്രായം പറയുവാന്‍ ആവശ്യപ്പെട്ടു. അയാള്‍ പറഞ്ഞു: ആ വീടുകളിലെല്ലാം ഞാനും പോയിരുന്നു. കൊള്ളക്കാരന്റെ വീട്ടില്‍ ഞാന്‍ കണ്ട കാഴ്ച എന്താണെന്നോ? അയാള്‍ സാധുക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നു. പട്ടിണികിടക്കുന്നവരെ കണ്ടെത്തി അവര്‍ക്കു വയറുനിറയെ ആഹാരം നല്കുന്നു.

രണ്ടാമത്തെ വീട്ടില്‍ ഒരു കൊലയാളിയാണ് താമസിക്കുന്നതെന്ന് ഞാന്‍ അറിഞ്ഞു. പക്ഷേ, ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അയാള്‍ റോഡില്‍ വീണുകിടക്കുന്ന ഒരു സാധുമനുഷ്യനെ ശുശ്രൂഷിക്കുന്നു. കൊലയാളിയാണെങ്കിലും മനുഷ്യത്വം ബാക്കിയുണ്ട്. മൂന്നാമത് ഞാന്‍ കയറിച്ചന്നത് മേല്‍പ്പറഞ്ഞ വേശ്യയുടെ വീട്ടിലാണ്. അവിടെ മൂന്നുനാലു കുട്ടികളെ കണ്ടു. വേശ്യ എടുത്തു വളര്‍ത്തുന്ന അനാഥ ശിശുക്കളാണ് അവര്‍. ഗ്രാമത്തില്‍ ഏറ്റവും മോശപ്പെട്ടവര്‍ എന്നു പറയപ്പടുന്നവരില്‍പോലും നല്ല ഗുണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയണോ? എനിക്ക് ആ ഗ്രാമത്തെക്കുറിച്ച് മതിപ്പാണ്.

എവിടെയും ദുഷ്ടത മാത്രമേയുള്ളൂ എന്നുപറഞ്ഞ് നമ്മള്‍ പിന്തിരിയരുത്. എവിടെയും നിറഞ്ഞ അന്ധകാരം കണ്ട് ഇരുട്ടിനെ പഴി പറയരുത്. നമ്മുടെ കയ്യിലുള്ള ചെറിയ മെഴുകുതിരി കൊളുത്തുക. ഈ ചെറിയ മെഴുകുതിരി നാളംകൊണ്ട് എങ്ങനെ ഈ വലിയ അന്ധകാരത്തെ താണ്ടും എന്ന് വിഷമിക്കേണ്ടതില്ല. അതു തെളിച്ചുകൊണ്ട് മുന്നോട്ടു നടന്നാല്‍ നമ്മുടെ ഓരോ അടിയിലും ആ ചെറുദീപം നമുക്ക് പ്രകാശം നല്കും. അതിനാല്‍ മക്കളിലെ സ്‌നേഹമാകുന്ന ദീപം കൊളുത്തൂ, മുന്നോട്ട് നീങ്ങൂ. നല്ലവാക്കും പുഞ്ചിരിക്കുന്ന മുഖവുമായി നമ്മള്‍ മുന്നോട്ടു നീങ്ങുമ്പോള്‍ എല്ലാ നന്‍മകളും നമ്മില്‍ വന്നു നിറയും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.