കൊച്ചി: ആപ്പിളിന്റെ വാച്ചുകള്‍ കേരളത്തില്‍ അമേയ്സ് വിപണിയിലിറക്കും. കൊച്ചിയിലെ അബാദ് ന്യൂക്ലിയസ് മാളിലാണ് ആപ്പിള്‍ സ്റ്റോര്‍. അമേയ്സ് സ്റ്റോറില്‍ നടന്ന ചടങ്ങില്‍ താര ദമ്പതികളായ ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കും ആദ്യ ആപ്പിള്‍ വാച്ച് കൈമാറി.
ആപ്പിള്‍ വാച്ച് സ്പോര്‍ട്, ആപ്പിള്‍ വാച്ച് ഹെര്‍മിസ്, ആപ്പിള്‍ വാച്ച് എഡിഷന് എന്നിങ്ങനെ നാല് മോഡലുകളാണുള്ളത്. ഹൃദയമിടിപ്പ് പരിശോധിക്കുന്നതിനുളള സെന്‍സര്‍, ആക്സിലറോമീറ്റര്‍ എന്നിവ ജിപിഎസുമായി ചേര്‍ന്ന് ഫിറ്റ്നസും ട്രാക്ക് ചെയ്യുന്നതിന് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: