കൊച്ചി: നിരവധി പുതുമുഖങ്ങളുമായി എംജെ മൂവിസിന്റെ ബാനറില്‍ നിര്‍മിച്ച ആന മയില്‍ ഒട്ടകം 20നു പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ഓഡിയോ റിലീസ് എറണാകുളം പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മ്യൂസിക് 24*7 ജനറല്‍ മാനേജര്‍ സമീറിനു നടന് അര്ജുന് ലാല്‍ നല്കി നിര്‍വഹിച്ചു.
ജയകൃഷ്ണ, അനില്‍ സൈന്‍ എന്നിവര്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ റെയിം ടോള്‍ ജോസാണ് നിര്‍മിച്ചിരിക്കുന്നത്. കേരള കഫെ സിനിമയുടെ മാതൃകയില്‍ മൂന്നു കഥകളിലൂടെയാണ് സിനിമ പൂര്‍ത്തിയാകുന്നത്. നേത്ര പ്രകാശ്, റീന മരിയ, ദിവ്യ, മിഥുന് മുരളി, ബാലു വര്‍ഗീസ്, ശരണ്‍ എന്നിവരാണ് ചിത്രത്തിലെ നടീനടന്മാര്.
അനീഷ് ബാബു അബ്ബാസാണ് ഛായാഗ്രാഹകന്‍. വാര്‍ത്താസമ്മേളനത്തില്‍ സംവിധായകരായ ജയകൃഷ്ണ, അനില്‍ സൈന്‍, ശ്യാം, നടന് ശരണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: