രത്നഗിരി: ചോക്ലേറ്റെന്ന് തെറ്റിദ്ധരിച്ച് പടക്കമെടുത്ത് കഴിച്ച അഞ്ചു വയസുകാരി മരിച്ചു.
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ ഇന്നലെയാണ് അപകടം. ദാമിനി നിഖം എന്ന അഞ്ചു വയസുകാരിയാണ് അപകടത്തില്‍ മരിച്ചത്.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടി വഴിയരികില്‍ കിടന്ന പടക്കം കണ്ട് ചോക്ലേറ്റ് ആണെന്ന് കരുതി കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇത് കണ്ട അമ്മ കുട്ടിയെ ഉടന്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: