തിരുവനന്തപുരം: ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്ന സിനിമ ഇ- ടിക്കറ്റിംഗിന് ഇന്നലെ തുടക്കമായി. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തൈക്കാട് ഗസ്റ്റ്ഹൗസില്‍ നിര്‍വഹിച്ചു. ഇന്ത്യയില്‍തന്നെ ആദ്യമായാണ് സിനിമാ ടിക്കറ്റിന് ഇ- ടിക്കറ്റിംഗ് സംവിധാനം നടപ്പാക്കുന്നത്. സാംസ്കാരിക ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ സാംസ്കാരിക നായകന്മാര്ക്ക് പെന്ഷന് നല്‍കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കാനായി ടിക്കറ്റില്‍നിന്ന് മൂന്നു ശതമാനം സെസ് പിരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഉദ്ദേശിച്ച പ്രയോജനം ഇതുമൂലം ഉണ്ടായില്ല.
ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ഇതു സ്റ്റേ ചെയ്യാന്‍ കേസ് ഫയല്‍ ചെയ്തു. രണ്ടരവര്‍ഷത്തിനുശേഷം സ്റ്റേ പിന്‍വലിക്കാന്‍ കോടതി ഉത്തരവായി. ഈ പശ്ചാത്തലത്തിലാണ് അഴിമതിക്കുള്ള പഴുതുകള്‍ അടച്ച് ഇ- ടിക്കറ്റിംഗ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍ മാനും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റുമായ സുരേഷ്കുമാര്‍ പറഞ്ഞു. ഈ സംവിധാനത്തിലൂടെ ടാക്സും സെസും കൃത്യമായി പിരിച്ചെടുക്കാനും കൂടുതല്‍ സുതാര്യത കൈവരിക്കാനുമാകും. കെല്‍ട്രോണാണ് മൂവി തിയേറ്റര്‍ ആട്ടോമേഷന്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് സിസ്റ്റം കേരള (എംടിഎഎന്എസ്(കെ) എന്ന സോഫ്റ്റ്വെയര് വികസിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: