കൊച്ചി: സീമാസ് വെഡ്ഡിംങ് കളക്ഷന്‍സിന്റെ 15-ാം ഷോറൂം തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നവം. 15ന് മന്ത്രി കെ. ബാബുവും സിനിമാ താരം കാവ്യാ മാധവനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.
പുതിയ മോഡലുകളും മിക്സ് ആന്‍ഡ് മാച്ചിങ് വസ്ത്രങ്ങള്‍, ക്ലാസിക് സൃഷ്ടികളുടെ വൈവിധ്യങ്ങള്‍ എന്നിവയും അത്യാധുനിക സൗകര്യങ്ങളും കാര്‍ പാര്‍ക്കിങ് ഏരിയയും തൃപ്പൂണിത്തുറ ഷോറൂമിന്റെ പ്രത്യേകതകളാണ്.
ഉദ്ഘാടന ദിവസം സീമാസ് ഗ്രൂപ്പിന്റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 15 നിര്‍ധന പെണ്‍കുട്ടികള്‍ക്ക് വിവാഹ വസ്ത്രങ്ങള്‍ നല്‍കും. വസ്ത്രം വാങ്ങുന്നവരില്‍ നിന്ന് ഓരോ മണിക്കൂറിലും ഭാഗ്യ നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: