കൊച്ചി: രാജ്യാന്തര വിപണിയില്‍ ഏറെ ശ്രദ്ധേയമായ നേച്ചേഴ്സ് ടച്ച് കിടക്കകള്‍ കേരളം, ലക്ഷദ്വീപ്, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനുള്ള അവകാശം ശബരി ഗ്രൂപ്പിന്. നേച്ചേഴ്സ് ടച്ച് കിടക്കകളുടെ ഭാരതത്തിലെ മൊത്തവിതരണക്കാരായ അനിവാ ഫര്‍ണിച്ചേഴ്സ് എംഡി എം. എസ്. സെന്തില്‍നാഥന്‍, ശബരി ഗ്രൂപ്പ് ഡയറക്ടര്‍മാരായ ബി. ജയപ്രകാശ്, ലിങ്കണ് വാസുദേവന്‍ എന്നിവരാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
പ്രകൃതിദത്ത റബര്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതിനാല്‍ മുതിര്‍ന്നവരെപ്പോലെ കുട്ടികള്‍ക്കും ശിശുക്കള്‍ക്കും സുഖമായി കിടന്നുറങ്ങാവുന്നതാണിത്. ഇതിന്റെ ഗുണനിലവാരം യുകെയിലെ ഓക്കോ ടെക്സ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. സുഖനിദ്ര പ്രദാനം ചെയ്യുന്ന കിടക്കകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: