കൊച്ചി: കോര്‍ ബാങ്കിങ് സോഫ്റ്റ്വെയറുപയോഗ മേഖലയിലെ പ്രാവീണ്യത്തിന് എറണാകുളം ജില്ലാ സഹകരണ ബാങ്കിന് അവാര്‍ഡ്. അന്തര്‍ദേശീയതലത്തില്‍ ഫിനക്കിള്‍ സോഫ്റ്റ്വെയര് ഉപയോഗിക്കുന്ന 220 ബാങ്കുകളില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്‍ഫോസിസിന്റെ കോര്‍ ബാങ്കിങ് സോഫ്റ്റ് വെയര്‍- ഫിനക്കിള്‍’ ഉപയോഗിക്കുന്ന ബാങ്കുകള്‍ അതുപോയഗിച്ച് ഇടപാടുകാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനും ബാങ്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഏര്‍പ്പെടുത്തിയിട്ടുളളതാണ് ഈ അവാര്‍ഡ്. ബാങ്കിനുവേണ്ടി ജനറല്‍ മാനേജര്‍ എം. കെ. രാധാകൃഷ്ണന്, ഐടി ഹെഡ് പി. എസ്. സാനുരാജ്, ഐടി മാനേജര്‍ അബ്ദുള്‍ സിദ്ദിഖ് എന്നിവര്‍ ബംഗളൂരുവില്‍ പുരസ്ക്കാരം ഏറ്റുവാങ്ങി.
1961 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്കില്‍ ജില്ലയിലാകെ 61 ശാഖകളും 35 എടിഎം കേന്ദ്രങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: