കട്ടപ്പന: കട്ടപ്പന നഗരസഭയിലെ പ്രഥമ ചെയര്മാന് സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ കലാപം.ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ജോണി കുളംപള്ളിയും ജോയി വെട്ടിക്കുഴിയുമാണ് ചെയര്മാന് സ്ഥാനത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്.34 അംഗ നഗരസഭയില്‍ 11 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത് 5 കേരളാ കോണ്‍ഗ്രസ് അംഗങ്ങളും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച യുഡിഎഫ് വിമതന് മനോജ് മുരളിയുടെ പിന്തുണയും കൂടി ലഭിച്ചാലും 17അംഗങ്ങളുടെ പിന്തുണയേ ആകൂ എന്ന സ്ഥിതി നിലനില്‍ക്കെയാണ് അധികാരത്തിനായുള്ള വടംവലി ഇരുനേതാക്കളും നടത്തുന്നത്.ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ അപ്രഖ്യാപിത രക്ഷാധികാരിയെന്ന് അറിയപ്പെടുന്ന ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയുടെ ബലത്തില്‍ ജോണി കുളംപള്ളിയും പി.ടി തോമസിന്റെ തണലില്‍ ജോയി വെട്ടിക്കുഴിയും കരുക്കള്‍ നീക്കുന്നു.ജോയി വെട്ടിക്കുഴിക്കെതിരെ കുന്തളംപാറയില്‍ വിമതനായി മത്സരിച്ച ജോണികുളംപള്ളിയുടെ ഭാര്യാസഹോദരന്‍ റൂബി വേഴമ്പത്തോട്ടം ഒറ്റ രാത്രികൊണ്ട് എങ്ങനെ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ സ്ഥാനാര്‍ത്ഥിയായി മാറിയെന്നും പാര്‍ട്ടിയിലെ ചില ആളുകള്‍ ചോദിക്കുന്നു.റൂബിയുമായി കടുത്ത മത്സരം നേരിട്ട ജോയി ഇവിടെ ജയിച്ചത് 15 വോട്ടുകള്‍ക്കാണ്. കോണ്‍ഗ്രസ് ഔദ്ദ്യോഗിക സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ വാര്‍ഡുകള്‍ തോറും വിമതന്മാരെ ഇറക്കാന്‍ നേതൃത്വം നല്കിയ ജോയിവെട്ടിക്കുഴിയാണ് സീറ്റുകള്‍ കുറയാന്‍ കാരണക്കാരെനെന്ന് ജോണികുളംപള്ളിയും ആരോപിക്കുന്നു. എന്നാല്‍ വാഴവരയില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട മറ്റൊരു ഡിസിസി ജനറല്‍ സെക്രട്ടറിയായ തോമസ് രാജന് ഗുരുതരമായ ആരോപണ ശരങ്ങളാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ തൊടുത്തുവിട്ടത്.എംപി ജോയിസ് ജോര്‍ജ്ജിന്റെ പുളിയന്മലയിലെ വീട്ടിലിരുന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നും ഈ വീട്ടിലിരുന്ന് വാഴവരയിലെ സമിതിയുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ജില്ലയിലെ ഐ ഗ്രൂപ്പ് നേതാവ് ചരടുവലിച്ചതായും ആരോപിക്കുന്നു.യുഡിഎഫ് വിമതനായി നരിയംപാറയില്‍ നിന്നും വിജയിച്ച മനോജ് മുരളിയും പാര്‍ട്ടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.യാതൊരു സാമുദായിക സന്തുലനവും പാലിക്കാതെ ചിലര്‍ ഏകപക്ഷീയമായിസ്ഥാനാര്ത്ഥി നിര്‍ണയം നടത്തിയതുവഴി ഭൂരിപക്ഷസമുദായങ്ങളുടെ മനസിനേറ്റ മുറിവാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.എന്തായാലും 11 സീറ്റുകള്‍ നേടി നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിി
യായെങ്കിലും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് പ്രതിസന്ധിയുടെ നാളുകളാണ.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: