ഇടുക്കി: പീരുമേട് വിവാഹവാഗ്ദാനം നല്കി ഭര്‍ത്തൃമതിയായ യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. പീരുമേട് രാജമുടി ഹരിജന്‍ കോളനി നിവാസി കുമാര്‍(25) ആണ് പിടിയിലായത്. സമീപവാസിയും വിവാഹിതയുമായ 21കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഞായറാഴ്ച്ച രാത്രിയിലാണ് യുവതി ഇത് സംബന്ധിച്ച് പീരുമേട് പോലീസിന് മൊഴിനല്‍കിയത്. ഇതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് പ്രതിയെ പീരുമേട് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രണ്ട് മാസം മുമ്പ് പെണ്‍കുട്ടിയെ തമിഴ്നാടിന് വിവാഹം ചെയ്ത് അയച്ചിരുന്നു. പെണ്‍കുട്ടിയും യുവാവും തമ്മില്‍ നാളുകളായി അടുപ്പത്തിലായിരുന്നു. ഇത് മുതലെടുത്ത് യുവതിയെ ഇയാള്‍ വിളിച്ചുവരുത്തുകയായിരുന്നു. രണ്ട് മാസത്തോളമായി ഇയാള്‍ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. പീഡനത്തെ തുടര്‍ന്ന് യുവതി ഗര്‍ഭിണിയാകുകയും യുവാവ് മരുന്ന നല്കി ഇത് അലസിപ്പിക്കുകയും ചെയ്തിരുന്നു. ചതി മനസിലാക്കിയ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: