സര്‍വ്വേ ക്ഷയാന്താ നിചയാഃ
പതാനാന്തഃ സമുച്ഛ്രയാഃ
സംയോഗാഃ വിപ്രയോഗാന്താഃ
മരണാന്തം ച ജീവിതം (മഹാഭാരതം)
സര്‍വ്വേ നിചയഃ ക്ഷയാന്താഃ = എല്ലാ കൂട്ടിവെയ്‌ക്കലും ചിന്നിച്ചിതറലില്‍ പര്യവസാനിക്കുന്നു, സമുച്ഛ്രയാഃ പതനാന്താഃ=ഉയര്‍ച്ചകള്‍ പതനത്തില്‍ ചെന്നെത്തുന്നു, സംയോഗാഃ വിപ്രയോഗാന്താഃ=ചേര്‍ച്ചകള്‍ അകല്‍ച്ചയില്‍ ചെന്നെത്തുന്നു, ജീവിതം മരണാന്തം ച= ജീവിതം മരണത്തില്‍ ചെന്നവസാനിക്കുന്നു.
അര്‍ത്ഥംഃ എല്ലാ കൂട്ടിവെയ്‌ക്കലും ചിന്നിച്ചിതറലില്‍ പര്യവസാനിക്കുന്നു, ഉയര്‍ച്ചകള്‍ പതനത്തില്‍ ചെന്നെത്തുന്നു, ചേര്‍ച്ചകള്‍ അകല്‍ച്ചയില്‍ ചെന്നെത്തുന്നു, ജീവിതം മരണത്തില്‍ ചെന്നവസാനിക്കുന്നു.
















