Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകാദശി വ്രതം അനുഷ്ടിക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 08:27 pm IST
in Samskriti

ഒരു വര്‍ഷത്തെ ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ ഉല്‍പ്പന്ന ഏകാദശി മുതല്‍ക്കാണ് വ്രതമാരംഭിക്കുക. മുരാസുരനെ നിഗ്രഹിക്കുന്നതിന് ശ്രീ മഹാവിഷ്ണുവിന്റെ ദേഹത്തുനിന്നും ഏകാദശിദേവി ആവിര്‍ഭവിച്ചത് ഈ പുണ്യദിനത്തിലാണെന്നാണ് ഐതിഹ്യം.

ഏകാദശിവ്രത മഹാത്മ്യത്തിന് ഉത്തമ ഉദാഹരണമാണ് അംബരീക്ഷ മഹാരാജാവിന്റെ ഒരുവര്‍ഷത്തെ കഠിനവ്രതാനുഷ്ഠാനം. അംബരീക്ഷ മഹാരാജാവ് ഏകാദശി വ്രതാനുഷ്ഠാനത്തിന് യമുനാനദീതീരത്തെ മധുവനത്തിലെത്തി. ശുക്ലപക്ഷ ഏകാദശികൂടി അനുഷ്ഠിച്ചാല്‍ രാജാവ് ഒരുവര്‍ഷത്തെ 24 ഏകാദശിവ്രതങ്ങള്‍ പൂര്‍ത്തിയാക്കും. ഇതില്‍ അസൂയമൂത്ത ദേവേന്ദ്രന്‍ അതിന് ഭംഗംവരുത്തുവാന്‍ രാജാവിന്റെ അടുത്തേയ്‌ക്ക് ഉഗ്രകോപിഷ്ഠനായ മുനിശ്രേഷ്ഠന്‍ ദുര്‍വ്വാസാവിനെ പറഞ്ഞയച്ചു. രാജാവിന്റെ സംവത്സരികവ്രതം അവസാനിയ്‌ക്കുന്ന ദ്വാദശിയില്‍ മഹര്‍ഷി ദുര്‍വ്വാസാവ് അവിടെ എത്തിച്ചേര്‍ന്നു. അങ്ങയെ കാല്‍ക്കഴുകിച്ചൂട്ടിയ ശേഷം വേണമെനിക്ക് പാരണ നടത്തി വ്രതമവസാനിപ്പിക്കാനെന്ന് മഹര്‍ഷിയെ രാജാവ് അറിയിച്ചു.

മഹര്‍ഷി അതിനു സമ്മതിച്ച് സ്‌നാനം ചെയ്യുന്നതിന് യമുനാനദീതീരത്തേയ്‌ക്കുപോയി. രാജാവിന്റെ വ്രതത്തിന് ഭംഗം വരുത്തുന്നതിന് മഹര്‍ഷി ദ്വാദശി കഴിയുന്നതുവരെയും എത്തിച്ചേര്‍ന്നില്ല. ധര്‍മ്മസങ്കടത്തിലായ മഹാരാജാവ് ദ്വാദശി അവസാനിയ്‌ക്കുവാനുള്ള സമയത്ത് ഈശ്വരധ്യാനത്തില്‍ മുഴുകി അല്പം തുളസീ തീര്‍ത്ഥമെടുത്ത് സേവിച്ചു. മഹര്‍ഷി എത്തുന്നതിനുമുന്‍പ് രാജാവ് പാരണവീട്ടിയതെന്നറിഞ്ഞ മഹര്‍ഷി കുപിതനായി തന്റെ തലയില്‍നിന്നും ജടപറിച്ചെടുത്ത് നിലത്തടിച്ചു. അതില്‍നിന്നും രൂപം കൊണ്ട ദുര്‍ഭൂതം ഈശ്വരധ്യാനത്തില്‍ മുഴുകിയ രാജാവിന്റെ അടുത്തേയ്‌ക്ക് കുതിച്ചു.

ഈ സമയം അന്തരീക്ഷത്തില്‍ നിന്ന് മഹാവിഷ്ണുവിന്റെ സുദര്‍ശനചക്രം പാഞ്ഞെത്തി ദുര്‍ഭൂതത്തെ ഭസ്മീകരിച്ചു. തുടര്‍ന്ന് മഹര്‍ഷിയുടെ അടുത്തേക്ക് നീങ്ങിയ ചക്രത്തെ കണ്ട് ഭയന്നോടിയ മഹര്‍ഷി ശ്രീ ബ്രഹ്മാവിന്റെയും, ശ്രീ പരമേശ്വരന്റെയും, ശ്രീ മഹാവിഷ്ണുവിന്റെയും അടുത്തെത്തി അഭയം തേടി. ഒടുവില്‍ മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശാനുസരണം അംബരീക്ഷമഹാരാജാവിന്റെ അടുത്തെത്തി മഹര്‍ഷി മാപ്പപേക്ഷിച്ച ശേഷമാണ് സുദര്‍ശനചക്രം പിന്‍വലിഞ്ഞത്. ഏകാദശി കഠിനവ്രതമനുഷ്ഠിച്ചതിന്റെ മഹത്വം ബോധ്യപ്പെട്ട മഹര്‍ഷി വ്രതാനുഷ്ഠാനത്തിന് മംഗളം നേര്‍ന്ന് അംബരീക്ഷ മഹാരാജാവിനെ അനുഗ്രഹിച്ചു.

ഏകാദശി വ്രതാനുഷ്ഠാനം ഇന്നത്തെ ജീവിതസാഹചര്യത്തിനനുസൃതമായി വളരെ ചുരുങ്ങിയ ആചാരരീതിയിലാണ് ഇവിടെ വിവരിക്കുന്നത്. ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്‌ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്‌ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനുസാധിയ്‌ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്‌ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്‌ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ

വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്‌ക്കുന്നതും വളരെ ഉത്തമം.

ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്‌ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്‌ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്‌ക്കുകയുമാവാം.

ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്‌ക്കാതിരിയ്‌ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം.

അവസാനിച്ചു

ഫോണ്‍ : 9846748474

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.